ദുരിതബാധിതരെ സഹായിക്കാൻ ഇനി ക്രൗഡ് ഫണ്ടിങ് വഴി പണമയക്കാം

By Web TeamFirst Published Aug 17, 2018, 6:54 PM IST
Highlights

10,000 ഫുഡ് കിറ്റുകൾ, പാലും ബിസ്‌ക്കറ്റുകളുമടങ്ങിയ 2,000  കിറ്റുകൾ, വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ച 5 സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ  എന്നിവയാണ് കെറ്റോ ദുരിതാശ്വാസത്തിനായി ചെയ്യാൻ ഉദ്ദേശിക്കുന്നത്. 

തിരുവനന്തപുരം: പ്രളയത്തിൽ മുങ്ങിയ നാടിന്  സഹായമാകാൻ ലോകത്തെവിടെ നിന്നും  ഇനി ക്രൗഡ് ഫണ്ടിങ് വഴി പണമയക്കാം. ഇന്ത്യയിലെ ഒന്നാം നമ്പർ ക്രൗഡ് ഫണ്ടിങ് സൈറ്റായ കെറ്റോ വഴി നിങ്ങൾക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം.  ദുരിതത്തിൽ അകപ്പെട്ടവർക്ക് ആഹാരം, വെള്ളം, മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായാണ് നിങ്ങളുടെ പണം വിനിയോഗിക്കപ്പെടുക. 10,000 ഫുഡ് കിറ്റുകൾ, പാലും ബിസ്‌ക്കറ്റുകളുമടങ്ങിയ 2,000  കിറ്റുകൾ, വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ച 5 സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ  എന്നിവയാണ് കെറ്റോ ദുരിതാശ്വാസത്തിനായി ചെയ്യാൻ ഉദ്ദേശിക്കുന്നത്. 

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിലൂടെയാണ് സംസ്ഥാനം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ മഴക്കെടുതികളിൽ മരിച്ചത് ഏതാണ്ട് 300 ഓളം പേരാണ്. നിലവിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി ജനങ്ങൾക്ക് ദുരിത ബാധിതരെ സഹായിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. ഇത് കൂടാതെയാണ് ക്രൗഡ് ഫണ്ടിങ് വഴിയുള്ള സഹായ പ്രവർത്തനങ്ങൾ. 

ജനങ്ങളിൽ നിന്നും പണം സ്വരൂപിച്ച് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രീതിയാണ് ക്രൗഡ് ഫണ്ടിങ് എന്ന് പൊതുവിൽ പറയാം. എന്ത് ആവശ്യത്തിനാണ് എന്നും,എത്ര തുക വീതം ഓരോ കാര്യത്തിനായി ചിലവഴിച്ചുവെന്നുമുള്ള കൃത്യമായ കണക്കുകളും ഇവിടെ ലഭ്യമാണ്. ചുരുക്കത്തിൽ ഏറെ സുതാര്യമായ ഒരു ധനസമാഹരണ രീതിയാണ് ക്രൗഡ് ഫണ്ടിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ സൈറ്റുകളും ഓരോ രീതിയിലായിരിക്കും പ്രവർത്തിക്കുക. ആദ്യം തന്നെ ഒരു നിശ്ചിത തുക ടാർഗെറ്റ് ആയി നിശ്ചയിച്ച ശേഷം താല്പര്യമുള്ളവരിൽ നിന്ന് പണം സമാഹരിക്കുകയാണ് ഇതിന്റെ രീതി.  ആറ് ലക്ഷം രൂപയാണ് കേരളത്തിലെ വെള്ളപ്പൊക്ക ബാധിതർക്കായി സമാഹരിക്കാൻ കെറ്റോ നിശ്ചയിച്ചിട്ടുള്ളത്. 

കെറ്റോ വഴി നിങ്ങൾക്ക് പണം അയക്കാനുള്ള ലിങ്ക് ഇതാണ് 

https://www.ketto.org/fundraiser/asianetkeralafloods

click me!