11:32 PM (IST) Jun 16

Malayalam News Live'പിണറായിയെ വിമർശിച്ചതിന് ഇനി ഡിവൈഎഫ്ഐയിൽ നിന്ന് 'കടക്ക് പുറത്ത് 'എന്ന് പറയരുത്'; ജില്ലാ സമ്മേളനത്തിൽ വിമർശനം

പിണറായി വിജയൻ്റെ വീട്ടിൽ പോയി ചോദിക്ക് എന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അതൊട്ടും ശരിയായ ശൈലി അല്ലെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു

Read Full Story
11:14 PM (IST) Jun 16

Malayalam News Liveകാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു

14 ദിവസത്തേക്കാണ് പ്രതിയെ വടകര ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Read Full Story
10:56 PM (IST) Jun 16

Malayalam News Liveമുംബൈ, ‍ദില്ലി നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ടു; പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരർ പിടിയില്‍

ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ആണ് ഇവരെ പിടികൂടിയത്. പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരരാണ് പിടിയിലായത്. പിടിയിലായ ആറുപേര്‍ ഉത്തര്‍പ്രദേശുകാരും ഒരാള്‍ പഞ്ചാബുകാരനുമാണ്.

Read Full Story
10:40 PM (IST) Jun 16

Malayalam News Liveആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകി

ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി

Read Full Story
10:04 PM (IST) Jun 16

Malayalam News Liveനാദാപുരത്ത് മതനമ്യൂനപക്ഷം എതിരായി, ഭരണ വിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയവും പാളി; സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

ഭരണ വിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഭരണവിരുദ്ധ വികാരം കൊണ്ടാണ് വോട്ട് യുഡിഎഫിന് അനുകൂലമായതെന്നും റിപ്പോർട്ടിൽ

Read Full Story
09:36 PM (IST) Jun 16

Malayalam News Liveനിരന്തര ശല്യം കാരണം പഠനം നിർത്തി, പിന്നാലെ ദുരൂഹ മരണം, മൃതദേഹത്തിൽ മുട്ടുസൂചികൊണ്ട് കുത്തിയ പാടുകളും;വിദ്യാർത്ഥിനിയുടെ അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Read Full Story
09:34 PM (IST) Jun 16

Malayalam News Liveസർക്കാർ അഭിഭാഷകരുടെ വിവാദ നിയമനം - നടപടികൾ കടുപ്പിക്കാൻ ലോയേഴ്സ് കോൺ​ഗ്രസ്; മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ പ്രത്യേക സംഘം

സർക്കാർ അഭിഭാഷകരുടെ വിവാദ നിയമനങ്ങളിൽ നടപടികൾ കടുപ്പിക്കാൻ ലോയേഴ്സ് കോൺ​ഗ്രസ്. മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് നേരിട്ട് പരാതി അറിയിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

Read Full Story
09:12 PM (IST) Jun 16

Malayalam News Liveവിവാഹ ക്ഷണക്കത്തിലെ മേൽവിലാസം നോക്കി വധുവിന്‍റെ വീട്ടിലെത്തി, വെള്ളം ആവശ്യപ്പെട്ടു, ഭീഷണിപ്പെടുത്തി സ്വർണം കവർന്നു, പ്രതി പിടിയിൽ

വിവാഹ ക്ഷണക്കത്തിലെ മേൽവിലാസം നോക്കി കവർച്ചക്കെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ

Read Full Story
09:01 PM (IST) Jun 16

Malayalam News Liveഷി​ഗല്ല ആശങ്കയിൽ കേരളം; ഇടുക്കിയിൽ രണ്ട് വിദ്യാർത്ഥികൾക്ക് രോ​ഗബാധ, ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 8 പേർക്ക്

ഈ വർഷം 155 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ, ഇടുക്കിയിലും ഷിഗല്ല സ്ഥിരീകരിച്ചതാണ് പുതിയ റിപ്പോർട്ട്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ 2 വിദ്യാർത്ഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്.

Read Full Story
08:44 PM (IST) Jun 16

Malayalam News Liveസ്വകാര്യ സ്ഥാപന ജീവനക്കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാറിനെ (47) സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Read Full Story
08:33 PM (IST) Jun 16

Malayalam News Live16-കാരി വീടിന് പുറത്തിറങ്ങുന്നതുവരെ ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, പ്രണയാഭ്യർത്ഥന നിരസിച്ച പകയിൽ കുത്തി, പ്രതി പിടിയിൽ

തിരുവനന്തപുരം കന്യാകുളങ്ങരയിൽ 16 കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിലാണ് പ്രതി സഹദ് പെൺകുട്ടിയെ ആക്രമിച്ചത്

Read Full Story
07:44 PM (IST) Jun 16

Malayalam News Liveധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു; സംസ്കാരം പിന്നീട്

ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു. നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്. എഴുനൂറിലധികം ഗാനങ്ങൾ എഴുതി.

Read Full Story
07:00 PM (IST) Jun 16

Malayalam News Liveബോധം വന്നോയെന്ന് നോക്കിയത് മൂന്ന് തവണ, ആശുപത്രിയിൽ എത്തിച്ചില്ല, റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിജോയുടെ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര ജിജോയുടെ മരണത്തിൽ സുഹൃത്തുക്കൾ അറസ്റ്റിലായി

Read Full Story
06:48 PM (IST) Jun 16

Malayalam News Live'ദൃഢം സിനിമയുടെ കഥ മോഷ്ടിച്ചു'; ആർ ശ്രീലേഖയുടെ പരാതിയിൽ പ്രതികരിച്ച് സംവിധായകൻ മാർട്ടിൻ ജോസഫ്

ആരോപണങ്ങൾ നിഷേധിച്ച മാർട്ടിൻ ജോസഫ്, ശ്രീലേഖ പോസ്റ്റ് ചെയ്ത ചെറുകഥയുമായി സിനിമയ്ക്ക് സാമ്യത ഇല്ലെന്നും പശ്ചാത്തലം പൊലീസ് സ്റ്റേഷൻ ആയത് മാത്രമാണ് ഏക സാമ്യതയെന്നും പ്രതികരിച്ചു.

Read Full Story
06:44 PM (IST) Jun 16

Malayalam News Liveകോഴിക്കോട് നാല് വയസുകാരിക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല.

Read Full Story
06:33 PM (IST) Jun 16

Malayalam News Live'നമ്മുടെ പുരുഷന്മാർ പാവങ്ങൾ അല്ലേ? അവർക്ക് ആര് കൊടുക്കും ഫ്രീ ട്രിപ്പ്? ഇനിയിപ്പോൾ ഫെമിനിച്ചികൾ അച്ഛനും അമ്മായി അച്ഛനും പറയും'; പാർവതി

കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിക്കാത്തതിനെതിരെ ജഗതി ശ്രീകുമാറിൻറെ മകളും ഷോൺ ജോർജിൻറെ ഭാര്യയുമായ പാർവതി ശ്രീകുമാർ രംഗത്ത്

Read Full Story
06:38 PM (IST) Jun 16

Malayalam News Liveനീറ്റ് പുന - പരീക്ഷ എഴുതാൻ പേപ്പർ ചോർച്ചയിലെ പ്രതിക്ക് അനുമതി; പൊലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാം

നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതിക്കും പുന:പരീക്ഷ എഴുതാം. ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് ദില്ലി കോടതി നീറ്റ് എഴുതാൻ അനുമതി നൽകിയത്. പൊലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാം.

Read Full Story
06:34 PM (IST) Jun 16

Malayalam News Liveഅനധികൃത കുടിയേറ്റം; ഹരിയാനയിൽ നിന്ന് 13 ബം​ഗ്ലാദേശ് സ്വദേശികൾ പിടിയിൽ, നാട് കടത്താനുള്ള നടപടി തുടങ്ങി

ചോദ്യം ചെയ്യലിൽ അന്തർദേശീയ ഏജന്റുമാരുടെ സഹായത്തോടെയാണ് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് ഇവർ വെളിപ്പെടുത്തി. ഇവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.

Read Full Story
06:03 PM (IST) Jun 16

Malayalam News Liveവണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദിച്ച സംഭവം - രണ്ട് ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ; കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നു

വണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദിച്ച ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ. കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. കൂടുതൽ പ്രതികൾക്കായി വണ്ടിപ്പെരിയാർ പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

Read Full Story
05:57 PM (IST) Jun 16

Malayalam News Liveസിവിൽ സർവീസ് പ്രിലിമിനറി ചോദ്യപേപ്പർ ചോർച്ച - വ്യാജവാർത്തയെന്ന് പിഐബി ഫാക്ട് ചെക്ക്; എൻഎസ്‍യുവിന്റെ ആരോപണം തളളി

വ്യാജ വാര്‍ത്തകളില്‍ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 13,343 പേര്‍ മെയിന്‍സിന് യോഗ്യത നേടി.

Read Full Story