ചെന്നിത്തലയ്ക്കും സുധാകരനും ടി.പി.വധക്കേസ് പ്രതി കിര്‍മാണി മനോജിന്റെ വക്കീല്‍ നോട്ടീസ്

Published : Feb 26, 2018, 02:52 PM ISTUpdated : Oct 04, 2018, 07:19 PM IST
ചെന്നിത്തലയ്ക്കും സുധാകരനും ടി.പി.വധക്കേസ് പ്രതി കിര്‍മാണി മനോജിന്റെ വക്കീല്‍ നോട്ടീസ്

Synopsis

കണ്ണൂര്‍:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ടി.പി.വധക്കേസ് പ്രതി കിര്‍മാണി മനോജിന്റെ വക്കീല്‍ നോട്ടീസ്. ഷുഹൈബ് വധത്തില്‍ തനിക്ക് പങ്കുണ്ടെന്ന ഇരുവരുടേയും ആരോപണം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ചാണ് കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 
 
തെറ്റായ ആരോപണം വഴി തനിക്കുണ്ടായ മാനനഷ്ടത്തിന് ഇരുവരും തന്നോട് മാപ്പു പറയണമെന്നും തലശ്ശേരിയിലെ ഒരു അഭിഭാഷകന്‍ വഴി അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു. 

ടി.പി വധക്കേസ് പ്രതിയായ കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങിയ സമയത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് കൊല്ലപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ടി.പി വധക്കേസ് പ്രതികള്‍ക്ക് ഷുഹൈബ് വധത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി രമേശ് ചെന്നിത്തലയും കെ.സുധാകരനും രംഗത്തെത്തിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരേ വാർഡ്; ജയിച്ചതും തോറ്റതും മരുതൂർ വിജയൻ; കരകുളം പഞ്ചായത്തിലെ മരുതൂർ വാർഡ് ഇക്കുറിയും ഇടതിനൊപ്പം
`ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും', പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ