
കൊച്ചി:രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കൊച്ചിയിലെ സ്വീകരണ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി കൊച്ചി മേയർ സൗമിനി ജെയ്ൻ. പ്രോട്ടോകോൾ ലംഘനത്തിനെതിരെ മേയര്‍ രാഷ്ട്പതി ഭവന് കത്ത് നൽകി. ഉച്ച തിരിഞ്ഞുള്ള യാത്രയയപ്പ് ചടങ്ങിൽ ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് അവര്‍ അറിയിച്ചു.രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്പതി രാംനാഥ് കോവിന്ദിനെ നാവികസേനാ വിമാനത്താവളത്തിൽ മന്ത്രി സുനിൽകുമാറും ജില്ലാ കളക്ടറം ചേർന്നാണ് സ്വീകരിച്ചത്. സ്വീകരണ ചടങ്ങിലേക്ക് മേയറെ ക്ഷണിച്ചില്ല. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് കളക്ടറുടെ പരാതി.
ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശന വേളയിലും സമാന അവഗണന ഉണ്ടായെന്നും സൗമിനി ജെയ്ൻ കുറ്റപ്പെടുത്തി.പരിപാടിയുടെ വിശദാംശങ്ങൾ വിളിച്ച് അന്വേഷിക്കേണ്ടി വന്നു. മേയറേ അവഗണിച്ചുവെന്ന വാർത്തകൾ പുറത്തു വന്നതിനു ശേഷം രാത്രി പത്തരയോടെ മാത്രം രാഷ്ട്രപതിയുടെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണം ഉണ്ടായി.ഇത് സർക്കാരിന്റെ ഭാഗത്ത് നിന്ന് ബോധപൂർവം ഉണ്ടായ അവഗണനയാണെന്ന് സൗമിനി ജെയ്ൻ ആരോപിച്ചു.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത് നൽകുമെന്നും മേയര്‍ അറിയിച്ചു.
രാഷ്ട്രപതിയുടെ തൃശൂരില്‍ നടന്ന പരിപാടിയില്‍ നിന്ന് സുരക്ഷയുടെ പേരില്‍ സ്ഥലം എംപിയെയും മേയറെയും ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സി.എന്‍ ജയദേവന്‍ എംപി, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിതാ ജയരാജന്‍ എന്നിവരെയാണ് തഴഞ്ഞത്. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ കൊച്ചിയിലെ സ്വീകരണ ചടങ്ങിലേക്ക് കൊച്ചി മേയറെ ഒഴിവാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam