കോട്ടയം നഗരഹൃദയത്തിലെ തരിശ് ഭൂമിയില്‍ 23 വര്‍ഷത്തിന് ശേഷം വിത്തിറക്കുന്നു

Published : Aug 07, 2018, 02:28 PM ISTUpdated : Aug 07, 2018, 02:31 PM IST
കോട്ടയം നഗരഹൃദയത്തിലെ തരിശ് ഭൂമിയില്‍ 23 വര്‍ഷത്തിന് ശേഷം വിത്തിറക്കുന്നു

Synopsis

എല്ലാ വേനലിലും ഇവിടുത്തെ മൂന്നാൾ പൊക്കത്തിലെ പുല്ല് തീപിടിക്കും. ഇത് സർവ്വസാധാരണമായതോടെയാണ് പ‍ഞ്ചായത്തിന്റയും ഹരിത മിഷന്റയും സഹായത്തോടെ പാടത്ത് വിത്തിറക്കാൻ തീരുമാനിച്ചത്. 60 പേരുടെ സ്ഥലമാണിത്. സ്ഥലം തരാൻ ആദ്യം എല്ലാവരും തയ്യാറായില്ല. അ‌ഞ്ച് സഹോദരൻമാർ ചേർന്നാണ് കൃഷിയിറക്കുന്നത്.

കോട്ടയം: നഗരഹൃദയത്തിലെ ഈരയിൽക്കടവ് പാടശേഖരത്തിൽ 23 വർഷത്തിന് ശേഷം വിത്തിറക്കുന്നു. തരിശായിക്കിടക്കുന്ന 100 ഏക്കർ സ്ഥലമാണ് പാടശേഖരസമിതി കൃഷിയോഗ്യമാക്കുന്നത്. എം സി റോഡിനും റെയില്‍വേ ലൈനിനും ഇടയിലുള്ള  ഈരയിൽക്കടവ് മണിപ്പുഴ വികസന ഇടനാഴി റോഡിലെ സ്ഥലത്താണ് വിത്തിറക്കാനുള്ള പ്രാരംഭഘട്ടം തുടങ്ങിയത്. 

എല്ലാ വേനലിലും ഇവിടുത്തെ മൂന്നാൾ പൊക്കത്തിലെ പുല്ല് തീപിടിക്കും. ഇത് സർവ്വസാധാരണമായതോടെയാണ് പ‍ഞ്ചായത്തിന്റയും ഹരിത മിഷന്റയും സഹായത്തോടെ പാടത്ത് വിത്തിറക്കാൻ തീരുമാനിച്ചത്. 60 പേരുടെ സ്ഥലമാണിത്. സ്ഥലം തരാൻ ആദ്യം എല്ലാവരും തയ്യാറായില്ല. അ‌ഞ്ച് സഹോദരൻമാർ ചേർന്നാണ് കൃഷിയിറക്കുന്നത്.

ജെ സി ബി ഉപയോഗിച്ച് കള പറിക്കുന്നതിന് ഒരു മാസമെടുക്കും. പിന്നെ ചാലുകൾ നിർമ്മിക്കണം. നവംബറിൽ കൃഷിയിറക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. അടുത്ത മാർച്ചിൽ കൊയ്ത്തു നടത്തും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പാടശേഖരം സജീവമാക്കുന്നതിന്റ ആവേശത്തിലാണ് നാട്ടുകാർ.
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു