
കോഴിക്കോട്: എന്‍എസ്എസിന്റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. വോട്ടർമാരെന്ന നിലയിലാണ് എൻഎസ്എസ്, എസ് എൻ ഡി പി നേതാക്കളെ കാണുന്നത്. സുകുമാരൻ നായർ നിഴൽ യുദ്ധം നടത്തേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എൻ എസ് എസ് നേതൃത്വം രാഷ്ട്രീയ നിലപാട് പറയുന്നത് അണികൾക്ക് പോലും ഇഷ്ടപെടുന്നില്ലെന്നും . രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ എൻ എസ് എസ് രാഷ്ടീയ പാർട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ശാരദ ചിട്ടി തട്ടിപ്പിന്നെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം. ഇതുവരെ മമതയും ബിജെപിയും ഒത്തുകളിക്കുകയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അഴിമതി കേസിൽ പെട്ട മമത ബാനർജിയെ സംരക്ഷിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു. ചില മണ്ഡലങ്ങളിൽ കോൺഗ്രസ് ആർ എസ് എസ് ബന്ധം ഇപ്പോൾ തന്നെ ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ച കോടിയേരി ഇതിന് ഊർജ്ജം പകരാനാണ് മുല്ലപ്പള്ളി യാത്ര നടത്തുന്നതെന്നും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam