
തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയിലെത്തി വിമര്‍ശനം ഉന്നയിച്ച പൊന്‍രാധാകൃഷ്ണന്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുമോ എന്ന് കോടിയേരി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കോടിയേരിയുടെ വിമര്‍ശനം.
ശബരിമലയിലെത്തി വിമർശനം ഉന്നയിച്ച കേന്ദ്രമന്ത്രി പൊൻ രാധാകൃഷ‌്ണൻ സുപ്രീംകോടതി വിധിക്കെതിരെ ഒാർഡിനൻസിറക്കാൻ നരേന്ദ്ര മോഡിയോട‌് ആവശ്യപ്പെടുമോ? വിധ്വംസകശക്തികൾ കടന്നുകയറാൻ സാധ്യതയുണ്ടെന്നും അവിടെ എല്ലാസുരക്ഷയും ഏർപ്പെടുത്തണമെന്നുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ നിർദേശത്തെ തുടർന്നാണല്ലൊ ഇവിടെ സുരക്ഷ ശക്തമാക്കിയത‌്. അതൊന്നും പൊൻ രാധാകൃഷ‌്ണന് അറിയില്ലെ?
അതൊക്കെ അറിഞ്ഞിട്ടും അദ്ദേഹം ഇങ്ങനെ കള്ളം പറയുന്നത് എന്തിനാണ് ? പൊലിസ‌് ഉദ്യോഗസ്ഥർക്കുമേൽ അരിശം തീർക്കുന്ന ശൈലി ഒരു കേന്ദ്രമന്ത്രിയ്ക്ക് ചേർന്നതാണോ? സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി നടപ്പാക്കരുതെന്ന‌് കേന്ദ്രസർക്കാരും മോഡിയും പറയുമോ? ഇങ്ങനെ വളഞ്ഞ് മൂക്കുപിടിക്കുന്നതിനേക്കാൾ നല്ലത് കൃത്യമായി നിലപാട് വ്യക്തമാക്കുന്നതാണല്ലൊ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam