മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചു നല്‍കി; നന്ദിയും പ്രശംസയുമറിയിച്ച് കൊല്‍ക്കത്തയില്‍ നിന്ന് വൈത്തിരിയിലേക്ക് ഫോണ്‍ കോള്‍

Published : Jun 12, 2025, 08:22 AM IST
 വൈത്തിരി പൊലീസ്

Synopsis

നാല് മാസത്തിനുള്ളില്‍ ആറു മൊബൈല്‍ ഫോണുകളാണ് വൈത്തിരി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചെടുത്ത് ഉടമസ്ഥര്‍ക്ക് നല്‍കിയത്.

കല്‍പ്പറ്റ: വയനാട്ടില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചു തിരികെ നല്‍കിയതിന് നന്ദിയറിയിച്ച് കൊല്‍ക്കത്തയില്‍ നിന്ന് വൈത്തിരി സ്റ്റേഷനിലേക്ക് മൊബൈല്‍ ഫോണ്‍ ഉടമയുടെ കോള്‍. കൊല്‍ക്കത്ത സ്വദേശിനി അപൂര്‍വ ശര്‍മയാണ് കേരള പൊലീസിന് നന്ദിയറിയിച്ച് സ്റ്റേഷനിലേക്ക് വിളിച്ചത്. പൊലീസില്‍ നിന്നും ലഭിച്ച നല്ല സമീപനത്തെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു. 2023 ഡിസംബറില്‍ വയനാട്ടില്‍ വിനോദ യാത്രക്കെത്തിയ യുവതിയുടെ ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് വൈത്തിരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പി.പി. ആഷിഖ് കണ്ടുപിടിച്ചു നല്‍കിയത്. വൈത്തിരിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ഫോണ്‍ നഷ്ടമായത്. തുടര്‍ന്ന് വൈത്തിരി സ്റ്റേഷനില്‍ പരാതി നല്‍കി അവര്‍ തിരികെ കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു.

കേരളാ പൊലീസിന്റെ www.ceir.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ നഷ്ടമായ ഫോണില്‍ സിം മാറ്റിയിടുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഈ നോട്ടിഫിക്കേഷന്‍ വഴിയാണ് ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയതും ഫോണ്‍ കൈവശം വെച്ച ആളിലേക്ക് പൊലീസ് എത്തിയതും. ഫോണ്‍ കൈവശം വെച്ചിരുന്ന പിണങ്ങോട് സ്വദേശിയില്‍ നിന്ന് ഇത് കസ്റ്റഡിയില്‍ വാങ്ങി ഉടമസ്ഥക്ക് തിരികെ നല്‍കി.

അപൂര്‍വ്വ ശര്‍മ്മയുടേത് അടക്കം ആറു മൊബൈല്‍ ഫോണുകളാണ് നാല് മാസത്തിനുള്ളില്‍ വൈത്തിരി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചെടുത്ത് ഉടമസ്ഥര്‍ക്ക് നല്‍കിയത്. പരാതിക്കാരെല്ലാവരും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് സി.ഇ.ഐ.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പോര്‍ട്ടല്‍ വഴി നിരന്തരം നിരീക്ഷിച്ച് നഷ്ടമായ ഫോണുകള്‍ ഉപയോഗിക്കുന്ന വ്യക്തികളെ കണ്ടെത്തുകയാണ് പൊലീസ് ചെയ്യുന്നത്. വൈത്തിരി സ്വദേശിയായ സജ്മല്‍ എന്നയാള്‍ക്കാണ് ഏറ്റവും ഒടുവില്‍ നഷ്ടമായ മൊബൈല്‍ കണ്ടു പിടിച്ചു തിരികെ നല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന