ആശ വർക്കർമാരുടെ നിലമ്പൂരിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തെ തളളി സിപിഎം; യുഡിഎഫിനുവേണ്ടി പ്രചാരണം നടത്തുന്നു എന്ന് വാദം

Published : Jun 12, 2025, 08:04 AM ISTUpdated : Jun 12, 2025, 08:05 AM IST
asha workers strike

Synopsis

സ്വരാജിനെതിരെ പ്രചാരണത്തിനെത്തുന്ന എസ്‌യുസിഐ പ്രവർത്തകർ നിലമ്പൂരിൽ വോട്ടില്ലാത്തവരാണ്. അവർ പുറത്തു നിന്ന് വന്ന് യുഡിഎഫിനുവേണ്ടി എത്തി പ്രചാരണം നടത്തുന്നുവെന്നേയുള്ളൂ എന്നാണ് വാദം.

നിലമ്പൂർ: ആശാവർക്കർമാരുടെ നിലമ്പൂരിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തെ തളളി സിപിഎം. സമരം ചെയ്യുന്ന ആശ വർക്കർമാർ രാഷ്ട്രീയ പ്രേരിതമായി ഇടതുപക്ഷ വിരുദ്ധരുമായി കൈകോർക്കുന്നവരാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍റെ വാദം. സമരം ചെയ്യുന്ന ആശമാരുടെ ലക്ഷ്യം ജനകീയ സർക്കാരിനെ അട്ടിമറിക്കലാണെന്നും പ്രചരണത്തിനെത്തുന്നതോടെ അവരുടെ രാഷ്ട്രീയ നിലപാട് ജനങ്ങൾക്ക് ഒരിക്കൽ കൂടെ വ്യക്തമാവുമെന്നും എംവി ജയരാജന്‍ പറഞ്ഞു.

സ്വരാജിനെതിരെ പ്രചാരണത്തിനെത്തുന്ന എസ്‌യുസിഐ പ്രവർത്തകർ നിലമ്പൂരിൽ വോട്ടില്ലാത്തവരാണ്. അവർ പുറത്തു നിന്ന് വന്ന് യുഡിഎഫിനുവേണ്ടി എത്തി പ്രചാരണം നടത്തുന്നുവെന്നേയുള്ളൂ. തൊഴിലാളികളായ ആശ വർക്കർമാർ ഇപ്പോൾ തന്നെ നിലമ്പൂരിൽ ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണത്തിലുണ്ട് എന്ന് എംവി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടാതെ

ജമാഅത്തെ ഇസ്ലാമി ബന്ധം കോൺഗ്രസിന് വിനയാവുമെന്നും കോൺഗ്രസിലെ മതേതര ചിന്താഗതിക്കാർ യുഡിഎഫിന് വോട്ടു ചെയ്യില്ല, പ്രതിപക്ഷ നേതാവ് ജമാ അത്തെ ഇസ്ലാമിയെ വെള്ളപൂശുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

PREV
Read more Articles on
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്