രാത്രി പൊതുജനങ്ങള്‍ക്ക് ശല്യമായി ബഹളം; പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് കണ്ടെടുത്തത് ബ്രൗണ്‍ ഷുഗര്‍

Published : Jun 12, 2025, 07:47 AM IST
Migrant worker

Synopsis

ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

കല്‍പ്പറ്റ: വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തരുവണയില്‍ രാത്രി ബഹളമുണ്ടാക്കിയ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ പിടികൂടി. ആസാം സ്വദേശി ഷാസഹാന്‍ അലി(22) യില്‍ നിന്നാണ് പൊലീസ് ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. ഇക്കഴിഞ്ഞ പത്താം തീയ്യതി രാത്രി ഇയാള്‍ ബഹളമുണ്ടാക്കുന്നതായി നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് മയക്കുമരുന്ന് കണ്ടെടുത്തത്. യുവാവിന്‍റെ അരയില്‍ ഒളിപ്പിച്ച നിലയില്‍ 0.10 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പൊലീസ് പിടിച്ചെടുത്തു. വെള്ളമുണ്ട എസ്എച്ച്ഒ ടികെ മിനിമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റാഷിദ്, അഭിനന്ദ്, ശരത്, വിജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം