കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയ കേസിലെ മുഖ്യപ്രതി പിടിയില്‍

Published : Sep 21, 2018, 12:58 AM IST
കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയ കേസിലെ മുഖ്യപ്രതി പിടിയില്‍

Synopsis

കൊല്ലം പേരൂര്‍ സ്വദേശി രഞ്ജിത്തിന്‍റെ മൃതദേഹം സെപ്റ്റംബര്‍ ഏഴിനാണ് തിരുനെല്‍വേലി പൊന്നക്കുടിയിലെ ക്വാറി മാലിന്യത്തിനടിയില്‍ നിന്ന് കണ്ടെടുത്തത്.അഞ്ചംഗ സംഘം ഓഗസ്റ്റ് 15 നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്.കൊല്ലത്ത് വാഹനത്തില്‍ വച്ച് മര്‍ദ്ദിച്ച് കൊന്ന ശേഷം തിരുനെല്‍വേലി മാലിന്യക്കൂമ്പാരത്തിനടിയില്‍ കുഴിച്ചിടുകയായിരുന്നു

കൊല്ലം: കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയ കേസിലെ മുഖ്യപ്രതി പോണ്ടിച്ചേരിയില്‍ പിടിയിലായി. അയത്തില്‍ സ്വദേശി മനോജിനെയും കൂട്ട് പ്രതികളെയും ഷാഡോ പൊലീസാണ് പിടികൂടിയത്.

കൊല്ലം പേരൂര്‍ സ്വദേശി രഞ്ജിത്തിന്‍റെ മൃതദേഹം സെപ്റ്റംബര്‍ ഏഴിനാണ് തിരുനെല്‍വേലി പൊന്നക്കുടിയിലെ ക്വാറി മാലിന്യത്തിനടിയില്‍ നിന്ന് കണ്ടെടുത്തത്.അഞ്ചംഗ സംഘം ഓഗസ്റ്റ് 15 നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്.കൊല്ലത്ത് വാഹനത്തില്‍ വച്ച് മര്‍ദ്ദിച്ച് കൊന്ന ശേഷം തിരുനെല്‍വേലി മാലിന്യക്കൂമ്പാരത്തിനടിയില്‍ കുഴിച്ചിടുകയായിരുന്നു.

കൊലപാതകത്തില്‍ പങ്കെടുത്ത ബൈജു വിനീഷ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.പൊലീസ് തിരയുന്നത് മനസിലാക്കിയ മുഖ്യപ്രതി മനോജും സംഘവും തമിഴ്നാട്ടിലായിരുന്നു,, ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പിന്തുടരാൻ സാധിച്ചിരുന്നില്ല.ഇന്നലെ പോണ്ടിച്ചേരിയില്‍ വച്ച് പ്രതികളിലൊരാളായ ഉണ്ണിയുടെ ഭാര്യയുടെ ഫോണ്‍ ഓണാക്കി.കൊല്ലം സിറ്റി ഷാഡോ സംഘം പോണ്ടിച്ചേരിയിലേക്ക് തിരിച്ചു.

അവിടെ ഒരു ലോഡ്ജിലാണ് പ്രതികള്‍ താമസിച്ചിരുന്നത്.ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കി. ലോഡ്ജ് പരിശോധിച്ചെങ്കിലും പ്രതികള്‍ പുറത്ത് പോയിരുന്നു.സമീപപ്രദേശങ്ങളില്‍ അന്വേഷിച്ചപ്പോള്‍ ഒരു കേരള രജിസ്ട്രേഷൻ കാര്‍ കണ്ടെത്തി. പിന്തുടര്‍ന്നെത്തിയപ്പോള്‍ മനോജും കൂട്ടരും ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.

ആദ്യം എതിര്‍ത്തെങ്കിലും കൂടുതല്‍ പൊലിസെത്തി ഇവരെ കീഴ്പ്പെടുത്തി. മനോജിന്‍റെ ഭാര്യ വര്‍ഷങ്ങളായി രജ്ഞിത്തിനൊപ്പമായിരുന്നു താമസം. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ക്രിമിനല്‍ കേസില്‍ ജയിലില്‍ കിടക്കുമ്പോഴാണ് മനോജും സംഘവും കൊലപാതകം ആസൂത്രണം ചെയ്തത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ