
സോള്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിയൂള്‍ സമാധാന പുരസ്കാരം നല്‍കിയതിനെതിരെ കൊറിയയില്‍ പ്രതിഷേധം. ഇരുപതോളം കൊറിയന്‍ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കും ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് മോദിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയതെന്ന് കൊറിയന്‍ സമാധാന പുരസ്കാര സംഘാടകര്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ മോദിയുടെ ചരിത്രവും ഇന്ത്യയിലെ മുസ്ലിംങ്ങളോടുള്ള നിലപാടുമെല്ലാം പരിശോധിക്കണമെന്നും സമാധാന പുരസ്കാരത്തിന് നരേന്ദ്രമോദി അര്‍ഹനല്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കൊറിയന്‍ ഹെറാള്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോദിക്ക് പുരസ്കാരം പ്രഖ്യാപിച്ച് തീരുമാനം പുനപരിശോധിക്കണെമന്നാവശ്യപ്പെട്ട് 26 സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
നോട്ട് നിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയും മോദി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കിയെന്നായിരുന്നു പുരസ്കാര സമിതി വിലയിരുത്തിയത്. ഇന്ത്യയില്‍ അഴിമതി തുടച്ചുനീക്കാന്‍ നോട്ടുനിരോധനത്തിന് സാധിച്ചു. ഇത്തരം കാര്യങ്ങള്‍ മോദിയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയെന്നും പുരസ്കാരം പ്രഖ്യാപിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
1990 ലെ ഒളിംപിക്സിന് പിന്നാലെയാണ് സീയൂള്‍ സമാധാന പുരസ്കാരം ഏര്‍പ്പെടുത്തിയത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും 14ാമത്തെ വ്യക്തിയുമാണ് നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കൊഫീ അന്നന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കല്‍ എന്നിവരാണ് ലോക നേതാക്കളുടെ ഗണത്തിലെ മുന്‍ഗാമികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam