
ദില്ലി: ദേശീയതലത്തിൽ ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുകയാണ് ആർഎസ്പിയുടെ പ്രധാന ലക്ഷ്യമെന്ന് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷിതി ഗോസ്വാമി. കേരളത്തിൽ ആർഎസ്പി കോൺഗ്രസിന് കീഴടങ്ങിയിട്ടില്ല. കോൺഗ്രസുമായി ധാരണ മാത്രമാണ് ഉള്ളത്. കേരള ഘടകവും ഇടതു നിലപാടുകളിൽനിന്ന് വ്യതിചലിച്ചിട്ടില്ലെന്നും ക്ഷിതി ഗോസ്വാമി പറഞ്ഞു.
അതേസമയം വനിതാ മതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് യോജിച്ച രീതിയല്ലെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. ഇത്തരം നിലപാടുകൾ മതസ്പർദയ്ക്ക് വഴിയൊരുക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ആര്‍എസ്പിയുടെ ദേശീയ നേതൃത്വത്തെ തെരഞ്ഞെടുത്തിന് ശേഷം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു ഇരുവരും. ആറ് മലയാളികളടക്കം 51 അംഗ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു. ബാബു ദിവാകരൻ, കെ സിസിലി, അഡ്വ. ജെ മധു, അഡ്വ. രത്നകുമാർ, വി ശ്രീകുമാരൻ നായർ, അഡ്വ.രാജേന്ദ്രപ്രസാദ് എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam