വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസിൽ അതേ ദിശയിലെത്തിയ സ്കൂട്ടർ തട്ടി; റോഡിലേക്ക് വീണ സ്ത്രീക്ക് ദാരുണാന്ത്യം

Published : Jul 16, 2025, 02:08 PM IST
tvm accident death

Synopsis

നെടുമങ്ങാട്-വലിയ മലയിൽ കെഎസ്ആർടിസി ബസ് തട്ടി ടൂവീലർ യാത്രികയ്ക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: നെടുമങ്ങാട്-വലിയ മലയിൽ കെഎസ്ആർടിസി ബസ് തട്ടി ടൂവീലർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഇന്ന് 12 മണിയോടെ മുള്ളുവേങ്ങമൂട് പ്രെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. ബസ് തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. നെടുമങ്ങാട് കുശർകോട് സ്വദേശിനി ദീപ (52)ആണ് മരിച്ചത്. 

തിരുവനന്തപുരത്ത് നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസ് അതേ ദിശയിൽ സഞ്ചരിച്ച ടൂവീലറിൽ തട്ടിയതിനെ തുടർന്ന് ദീപ തെറിച്ച് റോഡിൽ വീഴുകയും ബസ് തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. പനയ്ക്കോട് ബന്ധു വീട്ടിലേക്ക് പോയതായിരുന്നു ഇവർ. അപകടത്തിൽ അവലിയമല പോലീസ് കേസ് എടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്