കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍

By Web TeamFirst Published Oct 23, 2018, 9:11 AM IST
Highlights

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. ഇന്നലെ 7.95 കോടി രൂപയാണ് കളക്ഷൻ ഇത് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനാണ്. ഇതിനു മുൻപ് കിട്ടിയ ഏറ്റവും വലിയ പ്രതിദിന കളക്ഷൻ 7.6 കോടി രൂപയായിരുന്നു.
 

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. ഇന്നലെ 7.95 കോടി രൂപയാണ് കളക്ഷൻ ഇത് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനാണ്. ഇതിനു മുൻപ് കിട്ടിയ ഏറ്റവും വലിയ പ്രതിദിന കളക്ഷൻ 7.6 കോടി രൂപയായിരുന്നു.

ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് മൂലം കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത് പ്രതിസന്ധയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ വരുമാന വര്‍ധനവ് വലിയ പ്രതീക്ഷയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത്.

ബസുകളുടെ വശങ്ങളിലും പിന്നിലും പതിക്കുന്ന പരസ്യങ്ങളിലൂടെ നൂറ് കോടിക്ക് മുകളില്‍ വരുമാനം ലഭിച്ചതും കെഎസ്ആര്‍ടിസിക്ക് ശുഭവാര്‍ത്തയായി എത്തിയിരുന്നു. അഞ്ചു വര്‍ഷത്തേക്ക് പരസ്യം പതിക്കുന്നതിന് 161 കോടി രൂപയ്ക്കാണ് കരാറായിരിക്കുന്നത്. ഈ കരാറിലൂടെ 102 കോടി രൂപയുടെ നേട്ടം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് കണക്ക്.

click me!