പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും മൈക്രോ ഫിനാൻസ് പദ്ധതിക്കായി എടുത്ത പണത്തിൽ ക്രമക്കേട് നടന്നുവെന്നാണ് കേസ്.

തിരുവനന്തപുരം: മൈക്രോഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യoചെയ്തു. വിജിലൻസിന്‍റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. എസ് പി ശശിധരൻ കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്തത്. പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും മൈക്രോ ഫിനാൻസ് പദ്ധതിക്കായി എടുത്ത പണത്തിൽ ക്രമക്കേട് നടന്നുവെന്നാണ് കേസ്.140 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസിന്‍റെ അന്വേഷണം അന്തിമ ഘട്ടത്തിലാണ്. മുൻ എസ് പി ശശിധരൻ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് ദിവസം മുൻപാണ് വെള്ളാപ്പള്ളി നടേശനെ വിജിലൻസിന്‍റെ പ്രത്യേക സംഘം ചോദ്യം ചെയ്തത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിക്ക് പിന്നാലെയാണ് മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണം തുടങ്ങിയത്. പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും മൈക്രോഫിനാൻസ് പദ്ധതിക്കായി കോടിക്കണക്കിന് രൂപയെടുക്കുകയും വിവിധ എസ്എൻഡിപി ശാഖകൾ വഴി വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈ പണം ഗുണഭോക്താക്കളിൽ എത്തിയില്ലെന്നും പണം തിരിച്ചടച്ചില്ലെന്നുമാണ് കേസ്.

കേസ് അന്വേഷിച്ചിരുന്ന എസ് പി ശശിധരൻ ക്രൈംബ്രാഞ്ചിലേക്ക് മാറിയെങ്കിലും അദ്ദേഹത്തോട് തന്നെ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. അന്വേഷണം അന്തിമ ഘട്ടത്തിലാണ്. വെള്ളാപ്പള്ളിക്ക് തട്ടിപ്പിൽ പങ്കുള്ളതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

YouTube video player