
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി മന്ത്രി കെ.ടി.ജലീല്‍. ഇപ്പോള്‍ നടക്കുന്നത് ഉണ്ടയില്ലാ വെടിയാണെന്നും അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും കെ.ടി.ജലീല്‍ പ്രതികരിച്ചു. മുസ്ലീം വിഭാഗം ഇടതുപക്ഷത്തോട് അടുക്കുന്നതിന്റെ അസഹിഷ്ണുതയാണ് ലീഗിനെന്നും ജലീൽ പറഞ്ഞു.
അതേസമയം, കെടി ജലീലിനെതിരായ ആരോപണം അദ്ദേഹത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ജലീലിനെ വ്യക്തിഹത്യ ചെയ്യുകയാണ്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ജലീലിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടി കരുതുന്നില്ല. സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ബന്ധുനിയന വിവാദം നേരിടുന്ന മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടിയിൽ യൂത്ത് ലീഗ് പ്രവർത്തകർ കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ചു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ആം വാർഷിക പരിപാടികൾക്കായി മന്ത്രി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Also Read: കെ ടി ജലീലിന് നേരെ യൂത്ത് ലീഗ് പ്രതിഷേധം; പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
അതേസമയം, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ച മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു കെ ടി അദീബിന്‍റെ യോഗ്യതയും വിവാദമാകുകയാണ്.
Also Read: കെ ടി ജലീലിന്‍റെ ബന്ധു അദീബിന്‍റെ യോഗ്യതയും വിവാദത്തില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam