കുൽഭൂഷൺ ജാദവ് കേസിൽ രാജ്യാന്തര നീതിന്യായകോടതിയിൽ ഇന്ന് പാകിസ്ഥാന്‍റെ വാദം

By Web TeamFirst Published Feb 19, 2019, 8:30 AM IST
Highlights

നാല് ദിവസം നീളുന്ന വാദങ്ങളിൽ ഇന്നലെ ഇന്ത്യയാണ് വാദിച്ചത്. പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഇന്ത്യക്ക് വേണ്ടി ഇന്നലെ ഹാജരായത്. ജാദവ് ചാരനായിരുന്നെന്നാകും ഇന്ന് പാകിസ്ഥാൻ വാദിക്കുക. 

ഹേഗ്, നെതർലൻഡ്‍സ്: കുൽഭൂഷണ്‍ ജാദവ് കേസിൽ രാജ്യാന്തര നീതിന്യായ കോടതിയിൽ ഇന്ന് പാകിസ്ഥാന്‍റെ വാദം. നാല് ദിവസം നീളുന്ന വാദങ്ങളിൽ ഇന്നലെ ഇന്ത്യയാണ് വാദിച്ചത്. പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഇന്ത്യക്ക് വേണ്ടി ഇന്നലെ ഹാജരായത്. ജാദവ് ചാരനായിരുന്നെന്നാകും ഇന്ന് പാകിസ്ഥാൻ വാദിക്കുക. 

മുസ്ലീം പേരിലെടുത്ത പാസ്‍പോര്‍ട്ട് ജാദവിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് പാകിസ്ഥാൻ വാദിക്കുന്നത്. ബലൂചിസ്ഥാനിൽ ചാരപ്രവര്‍ത്തനത്തിന് ജാദവ് എത്തിയെന്നതിന് തെളിവുണ്ടെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നു.

അതേസമയം യാതൊരു തെളിവും ഇല്ലാതായാണെന്ന് ജാദവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചതെന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യ വാദിച്ചത്. കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ അനധികൃതമായി തടവിൽ വച്ചിരിക്കുകയാണെന്നും കോൺസുലേറ്റിന്‍റെ സഹായം പോലും നൽകാൻ അനുവദിക്കാതെ പാക് കോടതിയിൽ വിചാരണ നടത്തിയത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയിൽ ആവശ്യപ്പെട്ടു. ജാദവിനെ തട്ടിക്കൊണ്ടു പോയതാണെന്നും ഇന്ത്യ വാദിച്ചു.

48-കാരനായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തി ആരോപിച്ചാണ് പാക് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ പോലും അനുവദിക്കാതെ ജാദവിനെ ഒരു രഹസ്യസങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യക്ക് വാദിക്കാൻ അനുവാദം നൽകാതെ പാകിസ്ഥാനിലെ പട്ടാള കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ജാദവിനെ ചാരവൃത്തി ആരോപിച്ച് തൂക്കിക്കൊല്ലാൻ വിധിച്ചു. 

ഇതിനെതിരെയാണ് ഇന്ത്യ രാജ്യാന്തര നീതിന്യായകോടതിയെ സമീപിച്ചത്. കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ തട്ടിക്കൊണ്ടുപോയതിന് തെളിവുണ്ട്. ജാദവ് ഇന്ത്യൻ ചാരനായിരുന്നു എന്നതിന് തെളിവില്ല. അത്തരം വാദങ്ങൾ പാകിസ്ഥാൻ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും ഇന്ത്യ വ്യക്തമാക്കി.

നാളെ ഇന്ത്യയും മറ്റന്നാള്‍ പാകിസ്ഥാനും എതിര്‍വാദം ഉന്നയിക്കും. നാല് ദിവസം നീളുന്ന വാദങ്ങളിൽ ഇന്നലെ ഇന്ത്യയാണ് വാദിച്ചത്. പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഇന്ത്യക്ക് വേണ്ടി ഇന്നലെ ഹാജരായത്.

click me!