നടിയെ ആക്രമിച്ച സംഭവം: മുഖ്യമന്ത്രി അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് കുമ്മനം

Web Desk |  
Published : Feb 25, 2017, 11:56 AM ISTUpdated : Oct 04, 2018, 11:28 PM IST
നടിയെ ആക്രമിച്ച സംഭവം: മുഖ്യമന്ത്രി അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് കുമ്മനം

Synopsis

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുകയോ തെളിവെടുപ്പ് നടത്തുകയോ ചെയ്യുന്നതിന് മുന്‍പ് മുഖ്യമന്ത്രിക്ക് ഇത്തരമൊരു വിവരം എവിടെ നിന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കണം. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനേ ഉപകരിക്കൂ. അത് വഴി അന്വേഷണം മുഖ്യമന്ത്രി ആഗ്രഹിക്കുന്ന തരത്തിലേക്ക് വഴി തിരിച്ച് വിടാനാണ് ശ്രമം. സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന നിലപാടില്‍ നടിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ദൂരൂഹമാണ്. സമഗ്രവും സ്വതന്ത്രവുമായി കേസ് അന്വേഷിക്കാന്‍ പൊലീസിനെ അനുവദിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഓക്കെ ഫ്രണ്ട്സ്, ഇങ്ങ് പോരെ'; പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന കാറുകളിൽ അഭ്യാസം കാട്ടിയ യുവാക്കളെ പൊക്കി പൊലീസ്
ഏഴ് വർഷത്തിനുശേഷം തടവുകാരുടെ വേതനത്തിൽ വർധന; 30 ശതമാനം വിക്ടിം കോമ്പൻസേഷൻ