രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Dec 31, 2018, 2:26 PM IST
Highlights

ബില്ല് പരാജയപ്പെടുത്താൻ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്  മുൻകൈ എടുക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബില്ലിനെ എതിര്‍ക്കാന്‍  യുപിഎക്ക് പുറത്തുള്ള കക്ഷികളുടെ കൂടി സഹായം തേടുമെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു

ദില്ലി: മുത്തലാക്ക് ബില്ല് രാജ്യസഭയിൽ ഇന്ന് ഉച്ചയോടെ ചർച്ചക്ക് വരുന്ന സാഹചര്യത്തിൽ അവസാനഘട്ട ചർച്ചക്കായി ശ്രീ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് പികെ കുഞ്ഞാലിക്കുട്ടി. ബില്ലിനെതിരെ നിലകൊള്ളുന്നതിന്ന് യു പി എ ഇതര കക്ഷികളുടെയും പിന്തുണ ഉറപ്പാക്കാൻ രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടതായും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ബില്ല് പരാജയപ്പെടുത്താൻ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്  മുൻകൈ എടുക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബില്ലിനെ എതിര്‍ക്കാന്‍  യുപിഎക്ക് പുറത്തുള്ള കക്ഷികളുടെ കൂടി സഹായം തേടുമെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. മുത്തലാഖ് ബില്ലിനെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ്‌ എതിർത്തിരുന്നില്ല.

 ഉത്തരേന്ത്യൻ സാഹചര്യം വച്ചാണ് കോൺഗ്രസ്‌ അന്ന് ആ നിലപാട് എടുത്തത്. ലീഗിന്റെ മുൻകയ്യിലാണ്‌ കോൺഗ്രസ്‌ നിലപാട് മാറ്റിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപി ബില്ലുമായി വന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ലോക്സഭ പാസാക്കിയ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ എത്തിയെങ്കിലും പരിഗണിക്കാന്‍ സാധിക്കാതെ രാജ്യസഭ ജനുവരി 2വരെ പിരിയുകയായിരുന്നു.

click me!