
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള താമസകാര്യ ഡയറക്ടറേറ്റിനെ ഉദ്ധരിച്ചാണ് പ്രദേശിക മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 22നമ്പര്‍ വിസയിലുള്ളവര്‍, അതായത് കുടുംബ വിസയിലുള്ളവര്‍ക്ക് വിദേശികള്‍ക്ക് ഏറെ ദോഷകരമായ ബാധിക്കുന്നതാണിത്. റിപ്പോര്‍ട്ട് പ്രകാരം, നിയമാനുസൃതമായ താമസ വിസയുള്ള മാതാപിതാക്കള്‍ കുട്ടികളുടെ റസിഡന്‍സി പുതുക്കുന്ന വേളയില്‍ രാജ്യത്ത് ഉണ്ടായിരിക്കണം.
എന്നാല്‍, ഈ തീരുമാനത്തില്‍ ചെറിയ ഇളവുകള്‍ അനവദിച്ചിട്ടുണ്ട്. വനിത ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്‍മാരില്ലാതെതന്നെ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാം. ഈ ഇളവ് സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കുമാത്രമാണെന്നും സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് ബാധകമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുവൈറ്റിലുള്ള ഒരു വിദേശി തന്റെ ഭാര്യയുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ചാല്‍ ഭാര്യയുടെ കുടുംബ വിസ പുതുക്കി നല്‍കില്ല. ഭാര്യ വിദേശത്താണെങ്കില്‍ അവര്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കുകയില്ലെന്നും വ്യക്തമാക്കിയിട്ടണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam