
തൃശ്ശൂർ: തൃശ്ശൂർ പേരമംഗലത്ത് 7 വയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. അഭിഭാഷകനും ഭാര്യയും രണ്ട് വർഷമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരം അച്ഛൻ ഞായറാഴ്ചകളിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്താണ് പീഡനം നടന്നിരുന്നത്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇവർക്കുണ്ടായിരുന്നത്. പിരിഞ്ഞ് താമസിക്കുന്നതിനാൾ ഞായറാഴ്ചകളിൽ പിതാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകും. ആൺകുട്ടി അസുഖബാധിതനാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയ സമയത്ത് ഡോക്ടറോടാണ് പെൺകുട്ടി ഇക്കാര്യം തുറന്നു പറയുന്നത്. തുടർന്ന് ഡോക്ടർ വൈദ്യപരിശോധന നടത്തി വിവരം പൊലീസിന് കൈമാറി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam