പുരുഷന്‍റെ വിവാഹപ്രായം 18 വയസാക്കണം; ഹര്‍ജി പിഴയടക്കം തള്ളി

By Web TeamFirst Published Oct 22, 2018, 4:37 PM IST
Highlights

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് തീരുമാനമെടുത്തത്. 18 വയസുള്ള ആരെങ്കിലും ഹര്‍ജിയുമായി വന്നാല്‍ മാത്രമേ ഇത് പരിഗണിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി.

ദില്ലി : പുരുഷന്‍മാര്‍ക്കു വിവാഹം കഴിക്കുന്നതിനുള്ള പ്രായം 21 വയസ്സില്‍നിന്ന് 18 വയസ്സായി കുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. അനാവശ്യ കാര്യങ്ങള്‍ക്കായി കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് ഹര്‍ജിക്കാരന് 25000 രൂപ പിഴശിക്ഷക്കു വിധിച്ചു.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് തീരുമാനമെടുത്തത്. 18 വയസുള്ള ആരെങ്കിലും ഹര്‍ജിയുമായി വന്നാല്‍ മാത്രമേ ഇത് പരിഗണിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ അശോക് പാണ്ഡെയ്ക്കാണ് 25,000 രൂപ കോടതി ചിലവിനത്തില്‍ പിഴ വിധിക്കുകയും ചെയ്തത്.

പ്രായപൂര്‍ത്തിയാകുന്നതും, സൈന്യത്തില്‍ ചേരുന്നതിനും ,വോട്ടുചെയ്യുന്നതിനുമെല്ലാം 18 വയസ്സ് പ്രായപരിധിയാണ് മാനദണ്ഡമായി കാണുന്നത് എന്നാല്‍ വിവാഹത്തിനുമാത്രം എന്തുകൊണ്ടാണ് 21 വയസ്സ് പ്രായപരിധിയെന്ന് ചോദ്യംചെയ്തുകൊണ്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

click me!