
ദില്ലി: വേദനാ സംഹാരിയായി ഉപയോഗിക്കുന്ന സരിഡോൻ ഗുളികകളുടെ വിൽപ്പനയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം എടുത്തു മാറ്റി സുപ്രീം കോടതി. കഴിഞ്ഞ ആഴ്ചയാണ് സരിഡോൻ ഉൾപ്പെടെ ചില മരുന്നുകളുടെ ഉപയോഗവും നിർമ്മാണവും നിരോധിച്ചതായി സുപ്രീം കോടതി വിധി വന്നത്. കൃത്യമായ ചേരുവകൾ ഈ ഗുളികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതായിരുന്നു നിരോധനത്തിന് കാരണം. തലവേദന, സന്ധി വേദന, പല്ലുവേദന, എന്നിവയ്ക്ക് ശമനം ലഭിക്കാൻ വേദനാ സംഹാരിയായിട്ടാണ് ജനങ്ങൾ ഈ ഗുളിക ഉപയോഗിച്ചു കൊണ്ടിരുന്നത്.
രണ്ടോ അതിലധികമോ മരുന്നുകൾ ഒരു നിശ്ചിത അനുപാതത്തിൽ ഒറ്റ മരുന്നായി മാറുന്ന പ്രക്രിയയാണ് വേദന സംഹാരികളിൽ സംഭവിക്കുന്നത്. എന്നാൽ ഇവരുടെ തുടർച്ചയായുള്ള ഉപയോഗം ജനങ്ങളിലെ പ്രതിരോധ ശക്തി കുറയ്ക്കുന്നതായി ആരോഗ്യ പ്രവർത്തകരും ഡോക്ടേഴ്സും മുന്നറിയിപ്പ് നൽകിയിരുന്നു. ആന്റിബയോട്ടിക്കുകൾ കൂട്ടിച്ചേർത്താണ് ഈ മരുന്നുകൾ നിർമ്മിക്കുന്നത്. ഇങ്ങനെ പല മരുന്നുകൾ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്ന മരുന്നുകളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്ന കാര്യം ആശങ്കയുണർത്തുന്ന ഒന്നാണെന്നും വിദഗ്ദ്ധർ പറയുന്നു. വേദനസംഹാരി മരുന്നുകളുടെ നിരോധനം യുക്തിക്ക് നിരക്കാത്ത കാര്യമാണെന്ന വാദത്തിൻ മേലാണ് ഈ നിരോധനം മാറ്റിയിരിക്കുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam