റോഡിൽ വീണ ഹെൽമെറ്റെടുക്കാൻ വണ്ടി നിർത്തി; ബൈക്കിൽ ലോറിയിടിച്ച് അപകടം, മരിച്ചത് ഉറ്റസുഹൃത്തുക്കൾ

Published : Jun 30, 2025, 12:59 PM IST
kuthiran accident

Synopsis

തൃശ്ശൂർ കുതിരാനിൽ ബൈക്ക് ലോറിയിലിടിച്ച് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചത് ഉറ്റസുഹൃത്തുക്കൾ.

തൃശ്ശൂർ: തൃശ്ശൂർ കുതിരാനിൽ ബൈക്ക് ലോറിയിലിടിച്ച് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചത് ഉറ്റസുഹൃത്തുക്കൾ. കൊച്ചിയിലെ അക്ഷയ സെന്റർ ഉടമ കലൂർ സ്വദേശി മാസിൻ അബാസ്, ആലപ്പുഴ നൂറനാട് സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്. പാലക്കാട് റൈഡിന് പോയി ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. ഹെൽമെറ്റ് താഴെ വീണത് എടുക്കാൻ പാലത്തിൽ വണ്ടി നിർത്തിയ സമയത്ത് ലോറിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

കുതിരാൻ തുരങ്കം കഴിഞ്ഞ് മുന്നോട്ട് വരുമ്പോൾ ഒരു പാലമാണ്. ഇവിടെ സ്ട്രീറ്റ് ലൈറ്റും മറ്റും ഇല്ല എന്ന ഒരു ​ഗുരുതര പ്രശ്നം നിലനിൽക്കുന്നുണ്ട്. കുതിരാനിലേക്ക് എത്തിയപ്പോൾ ഇവരുടെ പക്കൽ നിന്ന് ഹെൽമറ്റ് താഴെ വീണു. ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിൽ നിന്ന് വന്ന പാൽവണ്ടി ഇടിച്ചുകയറുന്നത്. വാഹനമടക്കം പാൽവണ്ടിയുടെ അടിയിലേക്ക് ഇടിച്ചുകയറി. ക്രെയിനുപയോ​ഗിച്ച് വണ്ടി മാറ്റിയതിന് ശേഷമാണ് ഇരുവരെയും വാഹനത്തിന്റെ അടിയിൽ നിന്ന് പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. വളരെ ദാരുണമായ അപകടമാണ് കുതിരാനിൽ ഉണ്ടായത്.

 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി