പ്രതിപക്ഷ നേതാക്കളോട് പോലും ബഹുമാനം കാണിക്കുന്ന അണ്ണാദുരൈ മാതൃകയാണ് വിജയ് പിന്തുടരുന്നതെന്നും വൈക്കോ പറഞ്ഞു.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ പുകഴ്ത്തി വൈക്കോ. വിജയ് അണ്ണാദുരൈയെ പോലെയെന്നാണ് വൈക്കോയുടെ വാക്കുകൾ. പ്രതിപക്ഷ നേതാക്കളോട് പോലും ബഹുമാനം കാണിക്കുന്ന അണ്ണാദുരൈ മാതൃകയാണ് വിജയ് പിന്തുടരുന്നതെന്നും വൈക്കോ പറഞ്ഞു. മതേതരത്വത്തിന്റെ വഴിയിൽ നിന്ന് മാറരുതെന്ന് വിജയ്‍യെ ഉപദേശിച്ചുവെന്നും വൈക്കോ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

വീട്ടിലെ ജോലിക്കാർ വിജയ്‍യെ കണ്ട സംഭവത്തിൽ പ്രതികരണവുമായി വൈക്കോയുടെ മകൻ ദുരൈ വൈക്കോ. വിജയ് വരുമ്പോൾ കാണാനാകുമോ എന്ന് ജോലിക്കാർ ചോദിച്ചിരുന്നു. അതുകൊണ്ടാണ് വിജയ് യുടെ അടുത്ത് എത്തിച്ചതെന്നും പോകും മുൻപ് അവരെ വീണ്ടും കാണണമെന്ന് വിജയ് പറഞ്ഞു. അവരോടും യാത്ര പറഞ്ഞാണ് വിജയ് മടങ്ങിയത്. തന്റെ മകൾ പോലും വിസിലിനാണ് വോട്ട് ചെയ്തതെന്ന് വിജയ് യോട് പറഞ്ഞു എന്നും ദുരൈ കൂട്ടിച്ചേർത്തു.