പ്രണയാഭ്യര്‍ത്ഥന ശല്യമായി,  പൊലീസ് ഇടപെട്ടതോടെ  രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി യുവാവ് ചെയ്തത്

Published : Dec 11, 2017, 02:55 PM ISTUpdated : Oct 05, 2018, 03:58 AM IST
പ്രണയാഭ്യര്‍ത്ഥന ശല്യമായി,  പൊലീസ് ഇടപെട്ടതോടെ  രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി യുവാവ് ചെയ്തത്

Synopsis

തൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച യുവാവ് പിടിയില്‍. വടക്കേക്കാട് വൈലേരിപ്പടി സ്വദേശി ഷക്കീറി(28)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയുടെ വീടിനു നേരേ ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും ടാപ്പും വീട്ടുവളപ്പിലെ വാഴകളും വെട്ടിനശിപ്പിച്ചു. ഇയാള്‍ വഴിതടഞ്ഞ് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

ഇത് വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് അക്രമണമുണ്ടായത്. ഒന്നര വര്‍ഷത്തോളമായി യുവാവ് ശല്യപ്പെടുത്തിയിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. വടക്കേക്കാട് പോലീസില്‍ മൂന്നു തവണ പരാതി നല്‍കിയിരുന്നു. സെപ്റ്റംബറില്‍ വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ വീട്ടുകാര്‍ക്കൊപ്പം വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരമാർശങ്ങൾക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ
മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും