കൊള്ളപ്പലിശക്കാരന്‍ മഹാരാജന് ജാമ്യം

By Web TeamFirst Published Nov 3, 2018, 12:37 PM IST
Highlights

കൊള്ളപ്പലിശഇടപാടില്‍ അറസ്റ്റിലായ മഹാദേവന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ജാമ്യത്തില്‍ വിട്ടയുടന്‍ തന്നെ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ മഹാരാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

കൊച്ചി: ചെന്നൈയില്‍ നിന്നും കേരളാപൊലീസ് അറസ്റ്റ് ചെയ്ത കൊള്ളപ്പലിശക്കാരന്‍  മഹാരാജന് കോടതി ജാമ്യം അനുവദിച്ചു. കേരളം കേന്ദ്രീകരിച്ച് 500 കോടിരൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയതിനാണ് തമിഴ്നാട് സ്വദേശിയായ മഹാരാജന്‍ ആദ്യം അറസ്റ്റിലാവുന്നത്. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍  ഇയാളെ വീണ്ടും  അറസ്റ്റ് ചെയ്തിരുന്നു.കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലാണ് മഹാരാജനെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നത്.

കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കബ് എന്നയാളാണ് കൊള്ളപ്പലിശക്കാരായ സംഘത്തിനെതിരെ ആദ്യം പരാതി നല്‍കിയത്. 40 ലക്ഷം രൂപ വായ്പ്പയെടുക്കുകയും പിന്നീട് പലിശയും കൊള്ളപ്പലിശയുമടക്കം  തിരികെ നല്‍കിയിട്ടും മഹാരാജയുടെ കൂട്ടാളികള്‍ ഉപദ്രവിക്കുന്നെന്നായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ പലിശ ഇടപാട് നടത്തുന്നത് ചെന്നൈ സ്വദേശിയായ മഹാരാജ മഹാദേവനാണെന്ന് പൊലീസിന് വ്യക്തമായത്. 

click me!