നടൻ‌ ദിലീപ് കുമാറിന്റെ സ്വത്ത് തർക്കം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും; ദേവേന്ദ്ര ഫഡ്നാവിസ്

By Web TeamFirst Published Dec 18, 2018, 11:32 AM IST
Highlights

എന്നാൽ അടുത്ത ദിവസം ഭോജ്വാനി ജയിൽ മോചിതനാകുമെന്നും ഭൂമാഫിയ സംഘം തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് ദിലീപ് കുമാറിന്റെ ഭാര്യ സൈറാ ബാനു ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ വിഷയം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയെ നേരിട്ട് കാണാനും ഇവർ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. 
 

മുംബൈ: ബോളിവുഡ് താരം ദിലീപ് കുമാറിന്റെ വീടും വസ്തുക്കളും സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കെട്ടിട നിർമ്മാതാവായ സമീർ ഭോജ്വാനി ദിലീപ് കുമാറിന്റെ മുംബൈയിലെ ബം​ഗ്ലാവും സ്ഥലവും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം നടത്തിയിരുന്നു. 

ഈ കേസിൽ‌ സമീർ ഭോജ്വാനി ജയിൽശിക്ഷ അനുഭവിച്ചു വരികയാണ്. എന്നാൽ അടുത്ത ദിവസം ഭോജ്വാനി ജയിൽ മോചിതനാകുമെന്നും ഭൂമാഫിയ സംഘം തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് ദിലീപ് കുമാറിന്റെ ഭാര്യ സൈറാ ബാനു ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ വിഷയം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയെ നേരിട്ട് കാണാനും ഇവർ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. 

ട്വീറ്റിൽ മുഖ്യമന്ത്രി ഫഡ്നാവിസിനെയും പരാമർശിച്ചിട്ടുണ്ട്. ദിലീപ് കുമാറുമായി സംസാരിച്ച് പ്രശ്നം എത്രയും വേ​ഗം പരിഹരിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ഉറപ്പ് നൽകി. സ്വത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സമീർ ഭോജ്വാനി തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി കഴിഞ്ഞ വർഷം സൈറാ ബാനു പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 


 

click me!