
അഹമ്മദ്നഗർ: കേരളത്തിലെ പ്രളയബാധിതർക്ക് സഹായം നൽകി മഹാരാഷ്ട്രയിലെ ലെെംഗിക തൊഴിലാളികൾ. പ്രളയദുരന്തം നേരിടുന്ന കേരളത്തിന് 21000 രൂപയാണ് ലെെംഗിക തൊഴിലാളികൾ സംഭാവനയായി നൽകിയത്. ഇതിന് പുറമെ ഒരു ലക്ഷം രൂപ നൽകുമെന്നും പണം സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും ലെെംഗിക തൊഴിലാളികൾ പറയുന്നു. കേരളത്തിന് നൽകേണ്ട പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഇവർ നൽകാൻ ഉദ്ദേശിക്കുന്നത്.
അതിന് മുന്നോടിയായി അഹമ്മദ് നഗർ ഡെപ്യൂട്ടി കളക്ടറുടെ പക്കൽ ചെക്ക് കൈമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്നേഹാലയ എന്ന സർക്കാർ ഇതര സന്നദ്ധ സംഘടനയാണ് ഇതിനു നേതൃത്വം നൽകിയത്. ഈ മാസം അവസാനം ഒരു ലക്ഷം രൂപയുടെ സഹായവും കൈമാറുമെന്ന് സ്നേഹാലയ കോർഡിനേറ്റർ ബുരം പറഞ്ഞു.ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സ്നേഹാലയ. ചെന്നൈയിൽ പ്രളയം ഉണ്ടായപ്പോഴും ഇവർ ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നുവെന്നും ബുരം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam