
കോട്ടയം: സിനിമ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനാണ് കോട്ടയം പൊലീസിന്‍റെ പിടിയിലായത്. തന്‍റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളിലായിരുന്നു ദിലീപ്. ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഈ സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്.
രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു. ദിലീപിന്റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. ഇതോടെ വിവരം ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഹോട്ടലിലെത്തിയ കോട്ടയം വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസിന്‍റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളില്‍ നിന്നും മൂന്നുഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam