LIVE NOW
Published : Jun 26, 2026, 05:30 AM ISTUpdated : Jun 26, 2026, 09:01 AM IST

Malayalam News Live Updates: 'നൈസ് അപ്രോച്ച്, സിനിമാറ്റിക്ക്', പുനർവിവാഹത്തിന് പരസ്യം നൽകുന്ന സ്ത്രീകളെ ലക്ഷ്യം വെച്ചു, ഒടുക്കം കുടുങ്ങി; ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

Summary

മാസപ്പടി കേസിൽ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടക്കും. കരിമണൽ കമ്പനിക്ക് പിണറായി വിജയനുമായി ബന്ധമുണ്ടോ എന്നതിലടക്കം ഇന്നലത്തെ ചോദ്യം ചെയ്യലിൽ വീണയോട് ഇഡി വ്യക്തത തേടിയിട്ടുണ്ട്.

man arrested for matrimonial fraud and job scam in kerala

09:01 AM (IST) Jun 26

'നൈസ് അപ്രോച്ച്, സിനിമാറ്റിക്ക്', പുനർവിവാഹത്തിന് പരസ്യം നൽകുന്ന സ്ത്രീകളെ ലക്ഷ്യം വെച്ചു, ഒടുക്കം കുടുങ്ങി; ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും മാട്രിമോണി വഴി വിവാഹവാഗ്ദാനം നൽകിയും നിരവധി പേരിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

Read Full Story

08:39 AM (IST) Jun 26

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം മാത്രം, അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത് 6 മാസം മുൻപ്; ഒരു നാടിനെ മുഴുവൻ വേദനിപ്പിച്ച് ദുരന്തം

ഖത്തറിലെ റാസ് ലഫാൻ അപകടത്തിൽ മരിച്ച നാദാപുരം തൂണേരി സ്വദേശി അർജുന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

Read Full Story

07:52 AM (IST) Jun 26

തലയും ഉടലും വേര്‍പെട്ട നിലയില്‍, ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് ചേമഞ്ചേരിയില്‍; അജ്ഞാതന്‍ ട്രെയിനിടിച്ച് മരിച്ചു

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം

Read Full Story

07:19 AM (IST) Jun 26

മാസപ്പടി കേസ് - ഇഡി അന്വേഷണം പിണറായി സർക്കാരിലേക്കും; വീണ ടിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടൻ

മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം പിണറായി സർക്കാരിലേക്കും. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങൾ ഇഡി അന്വേഷിക്കും.

Read Full Story

07:13 AM (IST) Jun 26

അയോധ്യ സംഭാവന തിരിമറി - `കാണിക്ക എണ്ണിയവർ സ്ഥിരമായി പണം മോഷ്ടിച്ച് കടത്തി'; നിർണായക കണ്ടെത്തലുമായി പൊലീസ്, അന്വേഷണം എസ്ബിഐ നിയോഗിച്ച ജീവനക്കാരിലേക്കും

കാണിക്ക എണ്ണിയവർ സ്ഥിരമായി പണം മോഷ്ടിച്ച് കടത്തിയെന്നും സിസിടിവി ദൃശ്യങ്ങളിൽ ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു.പണം കൈകാര്യം ചെയ്യാൻ എസ്ബിഐ നിയോഗിച്ച സ്വകാര്യ ഏജൻസിലെ ജീവനക്കാരുടെ പങ്കും അന്വേഷിച്ചു വരികയാണ്.

Read Full Story

06:23 AM (IST) Jun 26

തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദ ചർച്ച; സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന്

കേരളത്തിലെ തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായ നേതൃത്ത്വത്തിന് ആണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. എന്നാൽ ചില പിബി അം​ഗങ്ങൾ ഇതിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും പിബിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു.

Read Full Story

06:22 AM (IST) Jun 26

നഗരസഭയിലെ കൈയാങ്കളി; ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പൊലീസ്, സുഗതന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് റിലേ സമരം ഇന്നും തുടരും

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പൊലീസ്. എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരെയും ബിജെപി കൗണ്‍സിലറുടെ പരാതിയിൽ എസ് പി ദീപക് അടക്കം അഞ്ച് പേർക്കെതിരെയും കേസെടുത്തു.

Read Full Story

05:58 AM (IST) Jun 26

ഐഎസ്ആർഓ കേന്ദ്രങ്ങൾക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‍സി ഡയറക്ടർ, എൻ ജയൻ എൽപിഎസ്‍സ‍ി മേധാവി

തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‍സിയുടെ പുതിയ മേധാവി. എൽപിഎസ്‍സ‍ിയിൽ എൻ ജയനാണ് ഡയറക്ടർ സ്ഥാനം.

Read Full Story

05:43 AM (IST) Jun 26

ഹോർമുസിലെ നാവികാരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ; തീരുമാനം കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ

ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിയെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ. കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. നിശ്ചയിച്ച റൂട്ടിലൂടെ കപ്പലുകൾ പോകണമെന്നും മറിച്ചായാൽ സുരക്ഷാ ഗ്യാരണ്ടി ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു.

Read Full Story

05:30 AM (IST) Jun 26

മാസപ്പടി കേസ്: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും; മൂന്നാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച

മാസപ്പടി കേസിൽ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടക്കും. കരിമണൽ കമ്പനിക്ക് പിണറായി വിജയനുമായി ബന്ധമുണ്ടോ എന്നതിലടക്കം ഇന്നലത്തെ ചോദ്യം ചെയ്യലിൽ വീണയോട് ഇഡി വ്യക്തത തേടി.

 

Read Full Story

More Trending News