കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഏകദേശം നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിടിച്ചതിനെ തുടര്‍ന്ന് തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരികയാണ്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred