മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ നേതാക്കൾ കൂടിയാലോചന നടത്തി സമര രീതി തീരുമാനിക്കും. ഇന്നലെ പങ്കെടുക്കാതിരുന്ന സമാജ്‍വാദി പാർട്ടിയും ഇന്ന് സമരത്തിനെത്തും.

10:31 AM (IST) Oct 08
പാലക്കാട് സിപിഎം സെക്രട്ടറിക്ക് എതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സിപിഎം പീഡന പരാതികൾ പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുന്നുവെന്നും തെറ്റുകൾ ചെയ്താൽ നിയമപരമായി ശിക്ഷിക്കണമെന്നും ബിന്ദു കൃഷ്ണ
10:23 AM (IST) Oct 08
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ കർണാടകത്തിൽ വോട്ടർമാരെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ബെംഗളൂരുവിൽ പീപ്പിൾസ് കോർട്ട് സംഘടിപ്പിക്കാൻ സിജെപി.
10:18 AM (IST) Oct 08
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ദില്ലി പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് വീണ്ടും കേസെടുത്തു. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ 26,000 കേന്ദ്രസേനാ അംഗങ്ങളെ വിന്യസിക്കുകയും ഗ്യാനേഷ് കുമാറിന്റെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു.
09:34 AM (IST) Oct 08
സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
09:21 AM (IST) Oct 08
കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധിച്ച 25 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വി.സിക്ക് ആർ.എസ്.എസ് അജണ്ടയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
08:43 AM (IST) Oct 08
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 26,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കുകയും ഗ്യാനേഷ് കുമാറിന്റെ ഇസഡ് പ്ലസ് സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.
08:16 AM (IST) Oct 08
വാഴോട്ടുകോണം കൗൺസിലർ സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
07:30 AM (IST) Oct 08
കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയും എന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു.
07:11 AM (IST) Oct 08
സമാജ്വാദി പാർട്ടിയുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും നേതാക്കൾ പറഞ്ഞു. വിഷയം ഇന്നും സജീവമാക്കി നിർത്താനാണ് ധാരണ.
06:53 AM (IST) Oct 08
മൂന്ന് ബൈക്കിലായി എത്തിയവർ ബസ് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പളനിയ്ക്ക് പോകുകയായിരുന്നു ബസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.