സമാജ്‌വാദി പാർട്ടിയുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും നേതാക്കൾ പറഞ്ഞു. വിഷയം ഇന്നും സജീവമാക്കി നിർത്താനാണ് ധാരണ.
ദില്ലി: രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും. 10 നേതാക്കളെ നാളെ കാണാൻ രാഷ്ട്രപതി ഭവൻ അനുമതി നല്കിയേക്കുമെന്നാണ് വിവരം. 15 നേതാക്കളുടെ സംഘത്തിന് അനുമതി വേണമെന്നാണ് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടത്. രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സമാജ്‌വാദി പാർട്ടിയുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും നേതാക്കൾ പറഞ്ഞു. വിഷയം ഇന്നും സജീവമാക്കി നിർത്താനാണ് ധാരണ.
