പെട്രോളിനും ഡീസലിനും വിലകുറച്ച് മമതാ ബാനര്‍ജി

By Web TeamFirst Published Sep 11, 2018, 11:31 PM IST
Highlights

ഇന്ധന വില വര്‍ധനവ് നിയന്ത്രിക്കാന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാരിനെതിരെ മമതാ ബാനര്‍ജി ആഞ്ഞടിച്ചു.സ്വന്തം രാജ്യത്തെ ജനങ്ങളെ ആക്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കൊല്‍ക്കത്ത:പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ വീതം വിലകുറച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ബന്ദ് നടന്നതിന് തൊട്ടുപിന്നാലെയാണ് മമതാ സര്‍ക്കാരിന്‍റെ പുതിയ നീക്കം. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇന്ധന വില വര്‍ധനവ് നിയന്ത്രിക്കാന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാരിനെതിരെ മമതാ ബാനര്‍ജി ആഞ്ഞടിച്ചു.

സ്വന്തം രാജ്യത്തെ ജനങ്ങളെ ആക്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ പണം കുറഞ്ഞു എന്നാല്‍ ഇന്ത്യയില്‍ മാത്രം വിലകറയുന്നില്ല. സാമ്പത്തിക ദുര്‍ഭരണമാണ് കേന്ദ്രം നടത്തുന്നതെന്നും മമതാ ബാനര്‍ജി ആരോപിച്ചു.

click me!