രണ്ട് രൂപയ്ക്ക് അരി; ബംഗാളില്‍ 90 ശതമാനം ജനങ്ങള്‍ ഗുണഭോക്‌താക്കളെന്ന് മമതാ ബാനര്‍ജി

Published : Jan 27, 2019, 06:53 PM ISTUpdated : Jan 27, 2019, 07:04 PM IST
രണ്ട് രൂപയ്ക്ക് അരി; ബംഗാളില്‍ 90 ശതമാനം ജനങ്ങള്‍ ഗുണഭോക്‌താക്കളെന്ന് മമതാ ബാനര്‍ജി

Synopsis

2016 ജനുവരി 27 നാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ദ ഖാദിയ സാതി സ്കീം മമതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തത്.

കൊല്‍ക്കത്ത: തൊണ്ണൂറ് ശതമാനത്തോളം ജനങ്ങള്‍ക്ക് പശ്ചിമ ബംഗാളില്‍ അരി കിലോയ്ക്ക് രണ്ട് രൂപയ്ക്ക് ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. 2016 ജനുവരി 27 നാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ദ ഖാദിയ സാതി സ്കീം മമതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തത്.  പദ്ധതി മൂന്നുവര്‍ഷം പിന്നിട്ടിരിക്കുകയാണ്.

സംസ്ഥാനത്തെ 8.5 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായെന്നും  ജന്‍ഗല്‍മഹലിലും സിന്‍ഗൂരിലെ കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ടോട്ടോ ട്രൈബ്സിനും പ്രത്യേക സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. ദ ഖാദിയ സാതി സ്കീം പദ്ധതിയില്‍ സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനത്തോളം ജനങ്ങളും ഗുണഭോക്താക്കളാണ്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്