'ജനങ്ങൾക്ക് ഞങ്ങളോട് സ്നേഹം'; മമതയ്ക്ക് പരിഭ്രാന്തിയെന്ന് മോദി

Published : Feb 02, 2019, 06:14 PM ISTUpdated : Feb 02, 2019, 06:23 PM IST
'ജനങ്ങൾക്ക് ഞങ്ങളോട് സ്നേഹം'; മമതയ്ക്ക് പരിഭ്രാന്തിയെന്ന് മോദി

Synopsis

''എന്തിനാണ് 'ദീദി'യും അവരുടെ പാർട്ടിയും ബിജെപിയ്ക്കെതിരെ അക്രമം ആസൂത്രണം ചെയ്യുന്നതെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്. ജനങ്ങൾക്ക് ബിജെപിയോടുള്ള സ്നേഹം കണ്ട് അവർ പരിഭ്രാന്തരായിരിക്കുകയാണ്. അതുകൊണ്ടാണ് അവർ അക്രമം അഴിച്ചുവിടുന്നതും നിരപരാധികളെ കൊല്ലുന്നതും.'' മോദി പറഞ്ഞു,

താക്കൂർ ന​ഗർ: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ ബിജെപിയോട് പ്രകടിപ്പിക്കുന്ന സ്നേഹം കണ്ട് മമത ബാനർജി പരിഭ്രാന്തയാണെന്നും മോദി പറയുന്നു. ബം​ഗാളിൽ ബിജെപിയുടെ പ്രചരണ പരിപാടിയിൽ പ്രസം​ഗിക്കുകയായിരുന്നു മോദി. 

കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് വാ​ഗ്ദാനം നൽകി പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. കേന്ദ്രസർക്കാർ അവതരിപ്പിച്ച പൗരത്വ അവകാശ ബില്ലിനെ പിന്തുണയ്ക്കാനും മോദി ആവശ്യപ്പെട്ടു. മതപീഡനം മൂലം പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ചിതറിപ്പോയ അമുസ്ലിമുകളിൽ പലരും സ്വദേശത്തേയ്ക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനെക്കുറിച്ചും മോദി പരാമർശിച്ചു.

പിന്നാക്കവിഭാ​ഗത്തിൽ ഉൾപ്പെട്ട മതുവാ സമുദായത്തിന്റെ പരിപാടിയിലായിരുന്നു മോദിയുടെ പ്രസം​ഗം. ''എന്തിനാണ് 'ദീദി'യും അവരുടെ പാർട്ടിയും ബിജെപിയ്ക്കെതിരെ അക്രമം ആസൂത്രണം ചെയ്യുന്നതെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്. ജനങ്ങൾക്ക് ബിജെപിയോടുള്ള സ്നേഹം കണ്ട് അവർ പരിഭ്രാന്തരായിരിക്കുകയാണ്. അതുകൊണ്ടാണ് അവർ അക്രമം അഴിച്ചുവിടുന്നതും നിരപരാധികളെ കൊല്ലുന്നതും.'' മോദി പറഞ്ഞു,

കഴിഞ്ഞ ദിവസത്തെ ഇടക്കാല ബജറ്റിനെ ചരിത്രപരമായ ചുവടുവയ്പ് എന്നാണ് മോദി വിശേഷിപ്പിച്ചത്. കർഷകരുടെയും മധ്യവർ​ഗത്തിന്റെയും തൊഴിലാളികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി