
വിര്‍ജീനിയ: ഇരുപത് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന് ഭാര്യയോട് പറഞ്ഞയാള്‍ വിവാഹമോചനത്തിന് ശേഷം കുടുങ്ങി. ആരും അറിയാതെ തന്നില്‍ തന്നെ സൂക്ഷിച്ചിരുന്ന അതീവ രഹസ്യം ജൂഡ് ലോവ്ചിക് എന്നയാള്‍ ഭാര്യ കാതറീന്‍ ലോവ്ചിക്കിനോട് മാത്രമായിരുന്നു വെളിപ്പെടുത്തിയതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ അഴിക്കുള്ളിലാക്കിയത്. അമേരിക്കയിലെ വിര്‍ജീനിയയിലെ ഫെയര്‍ഫാക്‌സ് കൗണ്ടിയിലാണ് സംഭവം നടന്നത്.
സംഭവത്തിന്‍റെ യഥാര്‍ത്ഥ കഥ ഇങ്ങനെ, 2009ലാണ് ജൂഡ് ലോവ്ചിക് എന്ന വ്യക്തി പിന്നീട് ഭാര്യയായ ജൂഡ് ലോവ്ചിക്കിനെ കാണുന്നത് അന്ന് സംസാരത്തിനിടയില്‍ ഇരുപതിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുള്ള ബലാത്സംഗ വീരനാണ് താനെന്ന് ഇയാള്‍ പറഞ്ഞു. അന്ന് ജൂഡ് വീട്ടിലെത്തിയ കാതറീനോട് തന്റെ ബഡ്‌റൂം ക്‌ളോസെറ്റിന് സമീപത്ത് വെച്ചിരുന്നു കറുത്ത മാസ്‌ക്ക് എടുത്തു കാട്ടി ജൂഡ് പറഞ്ഞു, താന്‍ 20 ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം ഇതാദ്യമായി നിന്നോടാണ് പറയുന്നതെന്നും വിര്‍ജീനിയ ഫെയര്‍ഫോക്‌സിലെ ഏറ്റവും വലിയ ബലാത്സംഗക്കാരന്‍ താനാണെന്നും പറഞ്ഞു.
എന്നാല്‍ ഇത് വെറും വീമ്പിളക്കലാണ് എന്നാണ് അവര്‍ കരുതിയത്. കാതറീനും ജൂഡ് ലവ്ചിക്കും 2010 ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. എന്നാല്‍ 2016 ല്‍ ഈ ബന്ധം ഡൈവോഴ്സിലേക്ക് നീങ്ങി. വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തുകയും ചെയ്തു. എന്നാല്‍ നിയമപോരാട്ടത്തില്‍ കാതറീന് മകളെ നഷ്ടമായി. ഇതോടെ പഴയ രഹസ്യം ഒരു ആയുധമാക്കുവാന്‍ ഇവര്‍ തീരുമാനിച്ചു.
ഫെയര്‍ഫാക്‌സ് കൗണ്ടി കോടതിയില്‍ കതറീന്‍ രഹസ്യ മൊഴി നല്‍കി. ജൂഡ് വലിയ ബലാത്സംഗ വീരനാണെന്നും, ജൂഡ് ഇനിയും ഇത്തരം ലൈംഗിക പീഡനങ്ങള്‍ ആവര്‍ത്തിച്ചേക്കാം എന്ന സൂചനയും നല്‍കി. ഇതിനായി അവര്‍ താന്‍ ജൂഡില്‍ നിന്നും നേരിട്ട ചില പെരുമാറ്റങ്ങള്‍ കോടതിയെ ബോധിപ്പിക്കുകയും ചെയ്തു.
ഒരിക്കല്‍ തന്നെ ജൂഡ് അടുക്കളയിലെ ടേബിളിന് സമീപമുള്ള കസേരയില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി വ്യക്തമാക്കി. മറ്റൊരിക്കല്‍ സ്പ്രിംഗ്ഫീല്‍ഡിലെ വീടിന് വെളിയില്‍ നില്‍ക്കുമ്പോള്‍ കാതറീന്‍ ലോവ്ചിക് ഭാര്യയെ കടന്നു പിടിച്ച ശേഷം കൈകൊണ്ടു വാ മൂടി എയര്‍ഗണ്‍ തലയ്ക്ക് വെച്ച് മിണ്ടാതിരുന്നോണമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു എന്നായിരുന്നു മൊഴി. ഇതിന് പിന്നാലെ കോടതി സംഭവത്തില്‍ രഹസ്യന്വേഷണത്തിന് ഉത്തരവിട്ടു.
1995 ല്‍ റെസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റിലെ തന്റെ നാല് റൂംമേറ്റുകളെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് ആദ്യ അന്വേഷണം. ശാസ്ത്രീയ അന്വേഷണത്തില്‍ . ജൂഡ് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. ഡിഎന്‍ എ പരിശോധനയും മറ്റും ഇയാള്‍ക്കെതിരാകുകയായിരുന്നു. ഇതോടെ 50 കാരനായ ലോവ് ചിക്ക് ചെയ്‌തെന്ന് ആരോപിക്കപ്പെട്ട മറ്റു കേസുകളിലും അന്വേഷണം നടക്കുകയാണ്. ഫെയര്‍ഫാക്‌സ്, പ്രിന്‍സ് വില്യം കൗണ്ടികളില്‍ 1990 കളുടെ മദ്ധ്യത്തില്‍ നടന്ന പല ലൈംഗിക പീഡനക്കേസുകളിലെയും പ്രതി ഇയാളാണോ എന്ന അന്വേഷണവും നടന്നുവരികയാണ്.
23 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ റെസ്റ്റന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് നാലു യുവതികളായിരുന്നു ബലാത്സംഗത്തിന് ഇരയായത്. ഇപ്പോള്‍ അമ്പതിനോടടുത്തിരിക്കുന്ന അവര്‍ 20 കളുടെ തുടക്കത്തിലായിരുന്നു ജൂഡ് ഇരയാക്കിയത്. എന്നാല്‍ മകളെ വിട്ടുകിട്ടാന്‍ ഭര്‍ത്താവിനെതിരേ കാതറീന്‍ കള്ളക്കഥ ചമയ്ക്കുക ആണെന്നായിരുന്നു ജൂഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പോലീസ് കൃത്രമമാണെന്ന് എങ്ങിനെ പറയാന്‍ കഴിയുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഈ വാദം തള്ളിയ കോടതി ജൂഡ് വിവിധ വകുപ്പുകള്‍ പ്രകാരം 17 കുറ്റങ്ങള്‍ ചെയ്തതായി പോലീസ് പറഞ്ഞു. പ്രകൃതിവിരുദ്ധ പീഡനം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍ എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. ഇരകള്‍ കണ്ണീരോടെയു അമര്‍ഷത്തോടെയും ഇരുന്നപ്പോള്‍ ജൂഡ് അക്ഷോഭ്യനായിട്ടാണ് ഇരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam