യതീഷ് ചന്ദ്രയെ ഫേസ്ബുക്കിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ

Published : Nov 29, 2018, 07:35 PM IST
യതീഷ് ചന്ദ്രയെ ഫേസ്ബുക്കിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ

Synopsis

യതീഷ് ചന്ദ്രയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അസഭ്യവര്‍ഷം നടത്തുകയും അപമാനിച്ചു സംസാരിക്കുകയും ചെയ്തെന്നാണ് കേസ്,.

മലപ്പുറം:തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി അജി തോമാസി (33)നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ യതീഷ് ചന്ദ്രയ്ക്കെതിരെ അപമാനകാരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇയാള്‍ കമ്മീഷണര്‍ക്കെതിരെ അസഭ്യവര്‍ഷവും നടത്തിയെന്നാണ് ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നത്. നിലവില്‍ ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതല വഹിച്ചു വരുന്ന യതീഷ് ചന്ദ്ര ഇന്ന് ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ