
പനജി: പറക്കുന്നതിനിടെ വിമാനത്തിലിരുന്ന് പുകവലിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയിലിരുന്നാണ് യാത്രക്കാരന്‍ പുകവലിച്ചത്. ഇത് വിമാന ജീവനക്കാര്‍ കൈയോടെ പിടികൂടി. ക്രിസ്തുമസ് ദിനത്തില്‍ അഹമ്മദാബാദില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ ആര്‍ഇ-947 വിമാനത്തിലാണ് സംഭവം നടന്നത്.
ശുചിമുറിയില്‍നിന്ന് പുകവലിയുടെ ഗന്ധം ഉള്ളിലേക്ക് പടര്‍ന്നതോടെ ക്യാബിന്‍ ക്രൂ യാത്രക്കാരനെ പിടികൂടുകയായിരുന്നു. വിമാനം ഗോവയിലെത്തിയ ഉടന്‍ ഇയാളെ പോലീസ് പിടികൂടി സിആര്‍പിഎഫിന് കൈമാറി. ഇന്ത്യയിലെ ആഭ്യന്തര വിമാനസര്‍വീസുകളില്‍ പുകവലിക്കുന്നത് നിയമവിരുദ്ധമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam