അസം ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് മകന്‍ പുറത്ത്; മനോവിഷമത്തില്‍ വയോധികന്‍ തൂങ്ങിമരിച്ചു

By Web TeamFirst Published Aug 8, 2018, 12:06 PM IST
Highlights

മകന്‍ മഹേന്ദ്രയുടെയും  കൊച്ചുമക്കള്‍ കൃഷ്ണന്‍, മൗസുമി എന്നിവരുടെയും പേരുകള്‍ പട്ടികയില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ദേബേന്‍ വളരെ അസ്വസ്ഥനായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ദേബേന്‍റെ ആത്മഹത്യ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടതല്ലെന്നാണ് ജില്ലാ അധികൃതരുടെ വാദം. സ്വന്തം പേര് പട്ടികയില്‍ ഉണ്ടായിട്ടും ദേബേന്‍ ആത്മഹത്യ ചെയ്തതെന്തിനാണെന്നാണ് ജില്ലാ അധികൃതരുടെ ചോദ്യം. 

ഗുവാഹത്തി:ദേശീയ പൗരത്വ പട്ടികയില്‍ നിന്നും മകനും കൊച്ചുമക്കളും പുറത്തായതിന്‍റെ മനോവിഷമത്തില്‍ അസം സ്വദേശി തൂങ്ങിമരിച്ചു. ചൊവ്വാഴ്ച രാവിലെ വീടിന് മുമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ദേബേന്‍ ബര്‍മനെ കണ്ടെത്തിയത്. അസമിലെ ദുബ്രി ജില്ലയിലെ ഗോലക്ഗന്‍ജ് സ്വദേശിയാണ് ഇയാള്‍.

മകന്‍ മഹേന്ദ്രയുടെയും  കൊച്ചുമക്കള്‍ കൃഷ്ണന്‍, മൗസുമി എന്നിവരുടെയും പേരുകള്‍ പട്ടികയില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ദേബേന്‍ വളരെ അസ്വസ്ഥനായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്‍കിയിരുന്നെങ്കില്‍ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

എന്നാല്‍ ദേബേന്‍റെ ആത്മഹത്യ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടതല്ലെന്നാണ് ജില്ലാ അധികൃതരുടെ വാദം. സ്വന്തം പേര് പട്ടികയില്‍ ഉണ്ടായിട്ടും ദേബേന്‍ ആത്മഹത്യ ചെയ്തതെന്തിനാണെന്നാണ് ജില്ലാ അധികൃതരുടെ ചോദ്യം. 

click me!