
മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ അമ്മയുടെ മുന്നില്‍വച്ച് സഹോദരനെ കൊന്ന യുവാവ് അറസ്റ്റില്‍. ബാന്ദ്ര സ്വദേശി റിയാസ് ഖാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂത്ത സഹോദരൻ ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബാന്ദ്രയിലെ രാഹുൽ നഗറിലാണ് അമ്മയ്ക്ക് ഒപ്പം സഹോദരങ്ങൾ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട 27കാരനായ റിയാസ് ഖാൻ പല കേസുകളിൽ പ്രതിയും വീട്ടിൽ നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്ന ആളായിരുന്നുവെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം മൂത്ത സഹോദരൻ ആസിഫ് അമ്മയ്ക്ക് വസ്ത്രങ്ങൾ വാങ്ങി വീട്ടിൽ എത്തിയിരുന്നു. ഇതിനു ശേഷം പണം ആവിശ്യപ്പെട്ട് റിയാസ് ആസിഫുമായി വഴക്കായി. വഴക്കിനിടയെ സഹോദരങ്ങൾ തമ്മിൽ കൈയ്യാങ്കളിയാകുകയും ആസിഫിനെ റിയാസ് മർദ്ദിക്കുകയും ചെയ്തു.
ഇതിനിടയിൽ റിയാസിനെ ആസിഫ് പിടിച്ചു തള്ളുകയും വീടിനു പുറത്തു നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി വീണതാണെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ ശരീരത്തിൽ മൽപിടുത്തം നടന്നതിന്‍റെ പാടുകൾ ഉള്ളതിനാൽ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇരുവരെയും ചോദ്യം ചെയ്യതതോടെയാണ് സത്യം പുറത്തായത്. തുടർന്ന് ആസിഫിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam