
വഡോദര: ഭാര്യയെ കൊലപ്പെടുത്തുകയും മക്കളെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത് ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ വഡോദരയില്‍ ഇന്നലെയാണ് സംഭവം. ബല്‍വന്ത് സിന്ധ (35) ആണ് ഭാര്യയെ കൊലപ്പെടുത്തി കോടാലി കൊണ്ട് മക്കളെ പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.
ദക്ഷ (32) ആണ് കോടാലി കൊണ്ടു വെട്ടേറ്റ് മരിച്ചത്. അജയ് (12), ചേതന്‍ (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചതോടെയാണ് ബല്‍വന്ത് മക്കളെയും വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കര്‍ജാന്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ നിന്നാണ് ബല്‍വന്തിന്‍റെ മൃതദേഹം ലഭിച്ചത്. ബല്‍വന്തും ഭാര്യയും തമ്മില്‍ നിരന്തരം വഴക്ക് പതിവായിരുന്നതായി അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷമായ ഇരുവരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് പൊലീസ് വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam