മോഷണക്കുറ്റം ആരോപിച്ച് ഉത്തര്‍പ്രദേശിൽ ഒരാളെ തല്ലിക്കൊന്നു

Published : Aug 11, 2018, 01:49 PM ISTUpdated : Sep 10, 2018, 03:01 AM IST
മോഷണക്കുറ്റം ആരോപിച്ച് ഉത്തര്‍പ്രദേശിൽ ഒരാളെ തല്ലിക്കൊന്നു

Synopsis

ഉത്തര്‍പ്രദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം.  ബിജോപുരയിൽ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. 

ലഖ്നൗ: ഉത്തര്‍പ്രദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം.  ബിജോപുരയിൽ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. കപിൽ ത്യാഗി എന്നയാളാണ് കൊല്ലപ്പെട്ടത്. ബിജോപുരയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്.

ജോലിക്കായി പോയ ത്യാഗിയെ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മറ്റ് ചിലർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന്  ഛപ്ഹർ  എച്ച്.ആർ.ഒ സുഭാഷ് രാത്തോഡ് പറഞ്ഞു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ത്യാഗിയുടെ ബന്ധുക്കൾ ഛപ്ഹർ പൊലീസ് സ്റ്റേഷന് മുന്നിൽ​ കുത്തിയിരുപ്പ് സമരം നടത്തി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം