കാഴ്ചകാര്‍ക്ക് 'സഞ്ചരിക്കുന്ന ചവറ്റുകൊട്ട'; പക്ഷേ ഈ യുവാവിന് പറയാനേറെയുണ്ട്

By Web TeamFirst Published Dec 1, 2018, 5:43 PM IST
Highlights

ഭാവിയെ സംരക്ഷിക്കു, പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഉപേക്ഷിക്കു എന്നെഴുതിയ വസ്ത്രവുമായി എല്ലാ ദിവസവും സ്കൂളുകളിലെത്തി കുട്ടികളുമായി ബിഷ്ണു പ്ലാസ്റ്റിക്ക് സഞ്ചികളുടെ ദൂഷ്യവശത്തെക്കുറിച്ച് സംസാരിക്കും. 
 

ഭുവനേശ്വര്‍: ബിഷ്ണു ഭഗത് എന്ന 36 കാരന്‍റെ വസ്ത്രധാരണം ചിലപ്പോള്‍ നിങ്ങളെ ചിരിപ്പിച്ചേക്കാം. കാരണം വിവിധ നിറത്തിലുള്ള പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഉടുത്തുള്ള  ബിഷ്ണുവിന്‍റെ സഞ്ചാരം തന്നെ. ഒഡീഷ സ്വദേശിയാണ് ബിഷ്ണു. സഞ്ചരിക്കുന്ന ചവറ്റുകൊട്ടയെന്ന് ആളുകള്‍ കളിയാക്കുമെങ്കിലും ബിഷ്ണുവിനെ അതൊന്നും ബാധിക്കാറില്ല. കാരണം തന്‍റെ ലക്ഷ്യം തന്നെ. ഭൂമിക്ക് എത്രമാത്രം ദോഷകരമാണ് പ്ലാസ്റ്റിക്ക് സഞ്ചികളെന്ന് കുട്ടികളെയും മുതിര്‍ന്നവരെയും ബോധ്യപ്പെടുത്തുകയാണ് ബിഷ്ണുവിന്‍റെ ലക്ഷ്യം.  

'ഞാന്‍ വിരൂപനായി നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍, ഈ ഭൂമിയെക്കുറിച്ച് ഓര്‍ക്കു, അതിനോട് നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കു' എന്ന ബിഷ്ണുവിന്‍റെ വാക്കുകളില്‍ വ്യക്തമാണ് എന്താണ് തന്‍റെ ലക്ഷ്യമെന്ന്. ഭാവിയെ സംരക്ഷിക്കു, പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഉപേക്ഷിക്കു എന്നെഴുതിയ വസ്ത്രവുമായി എല്ലാ ദിവസവും സ്കൂളുകളിലെത്തി കുട്ടികളുമായി ബിഷ്ണു പ്ലാസ്റ്റിക്ക് സഞ്ചികളുടെ ദൂഷ്യവശത്തെക്കുറിച്ച് സംസാരിക്കും. 

ജീവിത്തില്‍ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട പാഠങ്ങള്‍ തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് ബിഷ്ണുവില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതായ് മേയുര്‍ബന്‍ജിലെ സ്കൂള്‍ പ്രിന്‍സിപ്പള്‍ പറയുന്നു. പ്ലാസ്റ്റിക്ക് സഞ്ചിയില്‍ പൊതിഞ്ഞ ഭക്ഷണം സഞ്ചിയോട് കൂടി പശു തിന്നുത് കണ്ടതും അത് ദിവസങ്ങള്‍ക്കുള്ളില്‍ ചത്തതുമാണ് ബിഷ്ണുവിനെ പ്ലാസ്റ്റിക് സഞ്ചികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. ഈയൊരു സംഭവമാണ്  തന്നെ ഉണര്‍ത്തിയതും ഭൂമിക്കും മൃഗങ്ങള്‍ക്കും വേണ്ടി പോരാടന്‍ തയ്യാറാക്കിയതെന്നും ബിഷ്ണു പറയുന്നു. 
 

click me!