ഭാര്യയെ തുറിച്ചു നോക്കിയ മുൻഭർത്താവിനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

Published : Oct 15, 2018, 02:29 PM IST
ഭാര്യയെ തുറിച്ചു നോക്കിയ മുൻഭർത്താവിനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

Synopsis

സംഭവം നടന്ന ദിവസം രാത്രി ഗുജറാത്തിലെ പ്രദേശിക നൃത്തമായ ഗർബയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹരീഷ്. ഗർബയിൽ ചുവടുവയ്ക്കുന്നതിനിടയിലാണ് മനീഷ ഹരീഷിന്റെ കണ്ണിൽപ്പെടുന്നത്. തുടർന്ന് മനീഷയെ നോക്കുന്നത് കാണാനിട‍യായ മനീഷയുടെ നിലവിലത്തെ ഭർത്താവ് അശോക് ദുർഗ്ഗേഷ് തേജ്വാണി ഹരീഷിനെ ചീത്തവിളിക്കുകയും മർദ്ദിക്കുകയായിരുന്നു. 

അഹമ്മദാബാദ്: ഭാര്യയെ തുറിച്ച് നോക്കിയ മുൻ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെ പൊലീസ്  സംഭവത്തിൽ അശോക് ദുർഗ്ഗേഷ് തേജ്വാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വടജിൽ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.

വിവാഹം കഴിഞ്ഞ് നാല് വർഷം ഒരുമിച്ച് കഴിഞ്ഞ ഹരീഷ് ലാൽവാനി-മനീഷ ദമ്പതികൾ കഴിഞ്ഞ വർഷമാണ് ബന്ധം വേർപ്പിരിഞ്ഞത്. സംഭവം നടന്ന ദിവസം രാത്രി ഗുജറാത്തിലെ പ്രദേശിക നൃത്തമായ ഗർബയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹരീഷ്. ഗർബയിൽ ചുവടുവയ്ക്കുന്നതിനിടയിലാണ് മനീഷ ഹരീഷിന്റെ കണ്ണിൽപ്പെടുന്നത്. തുടർന്ന് മനീഷയെ നോക്കുന്നത് കാണാനിട‍യായ മനീഷയുടെ നിലവിലത്തെ ഭർത്താവ് അശോക് ദുർഗ്ഗേഷ് തേജ്വാണി ഹരീഷിനെ ചീത്തവിളിക്കുകയും മർദ്ദിക്കുകയായിരുന്നു. 

ഹരീഷിനെ മർദ്ദിക്കുന്നത് തടയാനെത്തിയ കുടുംബാംഗങ്ങളെയും അശോക് മർദ്ദിച്ചു. ആക്രമണത്തിൽ‌ പരിക്കേറ്റ ഹരീഷ് ഉൾപ്പെടെ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹരീഷ് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അശോകിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടജയിലെ സോഹരാബ്ജി സ്വദേശിയായ ഹരീഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം