പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധം: മണിപ്പൂരി സംവിധായകൻ പത്മശ്രീ തിരികെ നൽകുന്നു

Published : Feb 03, 2019, 07:11 PM IST
പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധം: മണിപ്പൂരി സംവിധായകൻ പത്മശ്രീ തിരികെ നൽകുന്നു

Synopsis

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സംയുക്തമായി ഒരു കാര്യം ആവശ്യപ്പെട്ടാൽ അക്കാര്യം തീർച്ചയായും പരി​ഗണിക്കേണ്ടത് കേന്ദ്ര സർക്കാരിന്റ ഉത്തരവാദിത്വമാണ്. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്റെ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കാൻ തനിക്ക് ലഭിച്ച പുരസ്കാരം തിരികെ നൽകുകയാണ്.

ഇംഫാൽ: പ്രശസ്ത മണിപ്പൂരി സംവിധായകൻ അരിബാം ശ്യാം ശർമ്മ പത്മശ്രീ പുരസ്കാരം തിരിച്ചു നൽകാനൊരുങ്ങുന്നു. 2006 ലാണ് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചത്. പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധിച്ചാണ് പത്മശ്രീ തിരികെ നൽകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇംഫാലിലെ വാർത്താ സമ്മേളനത്തിൽ വച്ചാണ് ശർമ്മ ഇക്കാര്യം പ്രഖ്യാപിച്ചത്. മണിപ്പൂരിലെ ജനങ്ങൾക്ക് സംരക്ഷണം വേണമെന് അദ്ദേഹം ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സംയുക്തമായി ഒരു കാര്യം ആവശ്യപ്പെട്ടാൽ അക്കാര്യം തീർച്ചയായും പരി​ഗണിക്കേണ്ടത് കേന്ദ്ര സർക്കാരിന്റ ഉത്തരവാദിത്വമാണ്. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്റെ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കാൻ തനിക്ക് ലഭിച്ച പുരസ്കാരം തിരികെ നൽകുകയാണ്.

സംസ്ഥാനം ചെറുതോ വലുതോ ആകട്ടെ മണിപ്പൂരിനെയും പരി​ഗണിക്കണം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ചാണ് എപിജെ അബ്ദുൾകലാം രാഷ്ട്രപതിയായിരിക്കുന്ന സമയത്ത് ഇദ്ദേഹത്തിന് പത്മപുരസ്കാരം സമ്മാനിച്ചത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് ബലാത്സം​ഗ കേസ്: കുൽദീപ് സെൻ​ഗാറിന് തിരിച്ചടി; ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ
വികസിത ഭാരതം ലക്ഷ്യം: രാജ്യത്തെ നയിക്കുക ജെൻസിയും, ആൽഫ ജനറേഷനുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി