ശബരിമല കയറാന്‍ എത്തിയ മഞ്ജുവിന്‍റെ വീടിന് നേരെ ആക്രമണം

Published : Oct 20, 2018, 08:49 PM ISTUpdated : Oct 20, 2018, 10:20 PM IST
ശബരിമല കയറാന്‍ എത്തിയ മഞ്ജുവിന്‍റെ വീടിന് നേരെ ആക്രമണം

Synopsis

ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റായ മഞ്ജു കൊല്ലം ചാത്തന്നൂരിലെ ഇടനാട് സ്വദേശിയാണ്. ഇവിടുത്തെ ഇവരുടെ വീടാണ് ആക്രമിക്കപ്പെട്ടത്. വീടിന്‍റെ ജനല്‍ചില്ലുകള്‍ അക്രമകാരികള്‍ തകര്‍ത്തു

ചാത്തന്നൂര്‍: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്തെ​ത്തി​യ കേ​ര​ളാ ദ​ളി​ത് മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ നേ​താ​വ് മ​ഞ്ജു​വി​ന്‍റെ വീ​ടി​നു നേ​രെ​യും ആ​ക്ര​മ​ണം. മ​ഞ്ജു വി​ന്‍റെ ചാ​ത്ത​ന്നൂ​ർ ഇ​ട​നാ​ടി​ലെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ ആ​രെ​യും  പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

സന്ധ്യ സമയം ആയിരുന്നു, കാലവസ്ഥയും പ്രതികൂലമായിരുന്നു. അതോടൊപ്പം മല കയറിയാല്‍ അവിടെ കുട്ടികള്‍ അടക്കമുള്ളവരുടെ പ്രതിഷേധവും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് ഇന്ന് മല കയറാതെ മടങ്ങുന്നത്. പിന്നോട്ട് പോകാനില്ല, വരും ദിവസങ്ങളില്‍ ദര്‍ശനത്തിനായി എത്തും എന്നും മഞ്ജു പറഞ്ഞു. 

പൊലീസ് ഇന്ന് തന്നെ മല കയറ്റാന്‍ തയ്യാറായിരുന്നു. എന്നാല്‍ സുരക്ഷയില്‍ പാളിച്ചയുണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.  ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ മല കയറാന്‍ താല്‍പര്യമില്ലായിരുന്നതിനാലാണ് ഇന്ന് മടങ്ങുന്നത്- മഞ്ജു പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് ശബരിമല ചവിട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് സുരക്ഷ തേടി മുപ്പത്തിയെട്ടുകാരിയായ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ മഞ്ജുവിന് ഇന്ന് പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഏറെ നേരം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കാനാകില്ല എന്ന് പൊലീസ് അറിയിച്ചത്.

പ്രതികൂല കാലാവസ്ഥയാണ് പൊലീസ് കാരണമായി പറഞ്ഞത്. ശക്തമായ മഴയും വഴിയിൽ വഴുക്കലുമുള്ളതുകൊണ്ട് ഇപ്പോൾ വലിയ സുരക്ഷാ സംഘത്തോടൊപ്പമുള്ള യാത്ര പ്രായോഗികമല്ലെന്ന് ഐജി ശ്രീജിത്ത് അറിയിക്കുകയായിരുന്നു.

നേ​ര​ത്തെ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​യ ര​ഹ്‌​ന ഫാ​ത്തി​മ​യു​ടെ​യും മേ​രി​സ്വീ​റ്റി​യു​ടേ​യും വീ​ട്ടി​ലും ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു പേ​രു​ടേ​യും വീ​ട്ടി​ൽ വ​ലി​യ  അ​ക്ര​മ​മാ​ണ് ഉ​ണ്ടാ​യ​ത്. ര​ഹ്‌​ന​യു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ബൈ​ക്കി​ലെ​ത്തി​യ ഹെ​ൽ​മ​റ്റ് ധാ​രി​ക​ളാ​യ ര​ണ്ടം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പൂ​ട്ടി​ക്കി​ട​ന്ന വീ ​ടി​ന്‍റെ സി​റ്റൗ​ട്ടി​ലെ ജ​നാ​ല ചി​ല്ലു​ക​ൾ അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്ന ക​സേ​ര, വ്യാ​യാ​മ​ത്തി​നു​ള്ള സൈ​ക്കി​ൾ, പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ  എ​ന്നി​വ പു​റ​ത്തെ​ടു​ത്തി​ട്ടു. 

മേ​രി​സ്വീ​റ്റി​യു​ടെ ക​ഴ​ക്കൂ​ട്ട​ത്തെ മൈ​ത്രീ ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മാ​താ​പി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ക ​സേ​ര​ക​ൾ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. മു​രു​ക്കും​പു​ഴ​യി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ​യും ജ​നാ​ല​ച്ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ട​ച്ചു. ഈ ​സം​ഭ​വ​ങ്ങ​ളി​ലും ആ​രും  പി​ടി​യി​ലാ​യി​ട്ടി​ല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ
കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ