തെരഞ്ഞെടുപ്പിലെ നിലപാട് ചര്‍ച്ചാ വിഷയം; സിപിഎം പിബി ഇന്ന്

Published : Sep 26, 2018, 06:26 AM IST
തെരഞ്ഞെടുപ്പിലെ നിലപാട് ചര്‍ച്ചാ വിഷയം; സിപിഎം പിബി ഇന്ന്

Synopsis

പ്രതിപക്ഷ വിശാലവേദിയിൽ ഇടതുപക്ഷവും വേണം എന്നാണ് നിലപാടെന്ന് സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി ഇന്നലെ എബി ബർധൻ അനുസ്മരണ വേദിയിൽ പറഞ്ഞിരുന്നു

ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും പാർട്ടി നിലപാട് ആലോചിക്കും. തെലങ്കാനയിൽ കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യം വേണം എന്ന കുറിപ്പ് സിപിഐ സിപിഎമ്മിന് നല്കിയിട്ടുണ്ട്.

പ്രതിപക്ഷ വിശാലവേദിയിൽ ഇടതുപക്ഷവും വേണം എന്നാണ് നിലപാടെന്ന് സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി ഇന്നലെ എബി ബർധൻ അനുസ്മരണ വേദിയിൽ പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസ് സഖ്യം വേണ്ട എന്നാണ് സിപിഎം തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. പി.കെ. ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് വരാത്തതിനാൽ ഇക്കാര്യം ചർച്ച ചെയ്യാനിടയില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ലാത്തിക്ക് ആൾക്കൂട്ടത്തെ തടയാം, ചോദ്യങ്ങളെ കഴിയില്ല'; യുവാക്കളെ കസ്റ്റഡിയിലെടുത്തതിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
ഗ്യാനേഷ് കുമാർ രാജിവെക്കണം; ഗാന്ധിജയന്തി ദിനത്തിൽ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് യുവജന സംഘടനകളുടെ സമരം, സമരം കടുപ്പിക്കാൻ പ്രതിപക്ഷം